മണ്ണാര്‍ക്കാട്: ആഗസ്റ്റ് അഞ്ചിന് ബ്രസീലില്‍ ആരംഭിക്കുന്ന ഒളിമ്പിക്സില്‍ 4x400 മീറ്റര്‍ റിലേയില്‍ ഇന്ത്യന്‍ പതാകക്ക് കീഴില്‍ മെഡല്‍ പ്രതീക്ഷയോടെ മണ്ണാര്‍ക്കാട്ടുകാരനും. കോട്ടോപ്പാടം പാറപ്പുറത്തെ പുത്തന്‍പുരക്കല്‍ വീട്ടില്‍ മുഹമ്മദ്-ഫാത്തിമ ദമ്പതികളുടെ മകന്‍ കുഞ്ഞുമുഹമ്മദാണ് (29) രാജ്യത്തെ പ്രതിനിധീകരിച്ച് ട്രാക്കിലിറങ്ങുന്നത്. ബംഗളൂരുവില്‍ നടന്ന യോഗ്യതാമത്സരത്തില്‍ 4x400 മീറ്റര്‍ റിലേയില്‍ 3:00:91 മിനിറ്റിലാണ് കുഞ്ഞുമുഹമ്മദും സംഘവും ഫിനിഷിങ് പോയന്‍റിലത്തെിയത്. മറ്റൊരു മലയാളി താരമായ മുഹമ്മദ് അനസും തമിഴ്നാട്ടുകാരായ ആരോഗ്യരാജ്, ധരുണ്‍ അയ്യസ്വാമിയുമാണ് സഹതാരങ്ങള്‍. കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജ് എന്നിവിടങ്ങളിലാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. 2013, 2014 വര്‍ഷങ്ങളിലെ കോമണ്‍വെല്‍ത്ത്, എഷ്യന്‍ ഗെയിംസുകളില്‍ 400 മീറ്ററില്‍ നാലാം സ്ഥാനം കൈവരിച്ചിരുന്നു. കൂടാതെ 2001ലെ ലോക മിലിറ്ററി മേളയില്‍ വെങ്കലം നേടുകയും ചെയ്തിരുന്നു. മധ്യപ്രദേശിലെ ജബല്‍പൂരില്‍ ആര്‍മി ഉദ്യോഗസ്ഥനായ കുഞ്ഞുമുഹമ്മദിന്‍െറ വിവാഹം അടുത്തിടെയാണ് നിശ്ചയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.