ആലത്തൂര്‍ ജോയന്‍റ് ആര്‍.ടി ഓഫിസില്‍ വിജിലന്‍സ് റെയ്ഡ്; രേഖകളും പണവും കണ്ടെടുത്തു

ആലത്തൂര്‍: ജോയന്‍റ് ആര്‍.ടി ഓഫിസില്‍ വിജിലന്‍സ് നടത്തിയ റെയ്ഡില്‍ ഓഫിസില്‍ സൂക്ഷിക്കേണ്ട 263 രേഖകള്‍ ഏജന്‍റുമാരുടെ പക്കല്‍നിന്ന് പിടിച്ചെടുത്തു. ഇവര്‍ കൈവശംവെച്ച 1,26,930 രൂപ വിജിലന്‍സ് കസ്റ്റഡിയിലെടുത്തു. ആലത്തൂര്‍ ആര്‍.ടി ഓഫിസില്‍ നേരിട്ട് ചെല്ലുന്നവരെ ഏജന്‍റുമാരുടെ പക്കലേക്ക് പറഞ്ഞുവിടുന്നുവെന്നും നേരില്‍ ഇടപാടുകള്‍ നടക്കുന്നില്ളെന്നുമുള്ള പരാതിയിലാണ് റെയ്ഡ്. ഒരു ഹെഡ് ക്ളര്‍ക്ക്, മൂന്ന് വനിത സീനിയര്‍ ക്ളര്‍ക്കുമാര്‍ എന്നിവരില്‍ നിന്ന് അനധികൃതമായി കൈവശംവെച്ച 2,300 രൂപയും മറ്റൊരു കൗണ്ടറില്‍ നിന്ന് 300 രൂപയും കണ്ടെടുത്തു. പഴ്സനല്‍ കാഷ് രജിസ്റ്ററില്‍ രേഖപ്പെടുത്താതെയാണ് ഇവര്‍ പണം കൈവശം വെച്ചിരുന്നത്. വെള്ളിയാഴ്ച ഉച്ചക്ക് 12.50ന് തുടങ്ങിയ പരിശോധന വൈകുന്നേരം ആറര വരെ നീണ്ടു. ഡിവൈ.എസ്.പി എം. സുകുമാരന്‍, സി.ഐമാരായ സി.എം. ദേവദാസന്‍, എം. ശശിധരന്‍, പാലക്കാട് ഉപഭോക്തൃതര്‍ക്ക പരിഹാര ഫോറത്തിലെ സീനിയര്‍ സൂപ്രണ്ട് കെ. അജിത്കുമാര്‍, എ.എസ്.ഐമാരായ ബി. സുരേന്ദ്രന്‍, സി. ജയപ്രകാശ്, സീനിയര്‍ സി.പി.ഒ മാരായ പി.ബി. നാരായണന്‍, എ.ബി. സന്തോഷ്, ജയശങ്കര്‍, രാജേഷ്, രതീഷ്, സലിം എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.