പത്തിരിപ്പാല: ഭാരതപ്പുഴയില്‍ ഒഴുക്ക് വര്‍ധിച്ചതോടെ അതിര്‍ക്കാട് ഞാവളിന്‍കടവ് ചെക്ക്ഡാമിലൂടെ യാത്ര സാഹസികമാവുന്നു. പെരുങ്ങോട്ടുകുറുശ്ശിയില്‍നിന്ന് പത്തിരിപ്പാലയിലേക്കും തിരിച്ചും വിദ്യാര്‍ഥികളും യാത്രക്കാരുമടക്കം കാലങ്ങളായി ചെക്ക്ഡാമിനെയാണ് ആശ്രയിക്കുന്നത്. ഒഴുക്ക് വര്‍ധിച്ചതോടെ ഒന്നര മീറ്റര്‍ വീതിയുള്ള ചെക്ക്ഡാമിലൂടെ മുട്ടോളം വെള്ളത്തിലാണ് യാത്ര. അടി പതറിയാല്‍ നാല് മീറ്റര്‍ താഴ്ചയുള്ള പുഴയിലേക്കോ പാറക്കെട്ടിലേക്കോ വീഴാം. രണ്ടും കല്‍പ്പിച്ചാണ് വിദ്യാര്‍ഥികളടക്കമുള്ളവര്‍ ഈ വഴി കടന്നുപോകുന്നത്.പെരുങ്ങോട്ടുകുറുശ്ശിയില്‍നിന്ന് പുഴ കടന്നാല്‍ ഒന്നര കിലോമീറ്ററില്‍ പത്തിരിപ്പാലയിലത്തെും. ഈ വഴിയല്ലാതെ വരികയാണങ്കില്‍ പത്ത് കിലോമീറ്ററോളം ചുറ്റി വേണം പത്തിരിപ്പാലയിലത്തൊന്‍. കച്ചവടക്കാര്‍, വിദ്യാര്‍ഥികള്‍, സര്‍ക്കാര്‍ ജീവനക്കാര്‍ എന്നിവരടക്കമുള്ളവര്‍ ഈ വഴിയെയാണ് ആശ്രയിക്കുന്നത്. പുഴ കവിഞ്ഞൊഴുകിയാല്‍ തോണി തന്നെയാണ് യാത്രക്കാര്‍ക്ക് ശരണം. പ്രദേശത്ത് ആരെങ്കിലും മരിച്ചാല്‍ മൃതദേഹം മറുഭാഗത്തെ പള്ളി ശ്മശാനത്തിലത്തെിക്കണമെങ്കിലും തോണിയെ ആശ്രയിക്കണം. പാലം നിര്‍മിക്കുകയോ ചെക്ഡാം വീതി കൂട്ടുകയോ മാത്രമേ പ്രശ്നത്തിന് പരിഹാരമാവുകയുള്ളൂവെന്നാണ് നാട്ടുകാര്‍ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.