വിളവെടുപ്പ് തകൃതി; പച്ചക്കറി വില കുറഞ്ഞു

എലവഞ്ചേരി: തമിഴ്നാട്ടില്‍ വിളവെടുപ്പ് തകൃതിയായതോടെ നാട്ടില്‍ പച്ചക്കറി ഇനങ്ങള്‍ക്ക് വില കുറഞ്ഞു. എലവഞ്ചേരി മേഖലയിലും പച്ചക്കറി വിളവെടുപ്പ് ഊര്‍ജിതമായിട്ടുണ്ട്. പൊള്ളാച്ചി, പഴനി, ആനമല എന്നിവടിങ്ങളില്‍ വിളവെടുപ്പ് വ്യാപകമായതോടെ എലവഞ്ചേരിയില്‍ ഉല്‍പാദിപ്പിക്കുന്ന പച്ചക്കറി ഇനത്തിന് വില വന്‍തോതില്‍ കുറഞ്ഞു. പാവക്കക്ക് കിലേക്ക് 29 വരെ വിലയുണ്ടായിരുന്നത് 20 രൂപയായി. പടവലത്തിന് കിലോക്ക് പത്ത് രൂപ കുറഞ്ഞു. ഇളവന് ഏഴും മത്തന് പത്ത് രൂപയുമാണ് ഇപ്പോള്‍ വില. എലവഞ്ചേരിയിലെ സ്വാശ്രയ കര്‍ഷക വിപണന കേന്ദ്രത്തില്‍ രണ്ടാഴ്ചയായി പച്ചക്കറി വരവ് വര്‍ധിച്ചിട്ടിട്ടുണ്ട്. അത് വരും ദിവസങ്ങളില്‍ ഇനിയും കൂടും. പച്ചക്കറി കൃഷിക്ക് പേരുകേട്ട മേഖലയിലെ വിളവിന് മതിയായ വില ലഭിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.