കെ.എസ്.ആര്‍.ടി.സി അട്ടപ്പാടി സര്‍വിസുകള്‍ റദ്ദാക്കുന്നു

അഗളി: അട്ടപ്പാടിയിലേക്കുള്ള 12 കെ.എസ്.ആര്‍.ടി.സി ബസുകളില്‍ സര്‍വിസ് നടത്തുന്നത് ഒമ്പതെണ്ണം മാത്രം. ബസുകളുടെ കുറവാണ് മൂന്ന് സര്‍വിസുകള്‍ സ്ഥിരമായി റദ്ദാക്കാന്‍ കാരണം. അട്ടപ്പാടിയിലേക്കും തിരിച്ചും സര്‍ക്കാര്‍ ജീവനക്കാരും കൂലിപ്പണിക്കാരും വിദ്യാര്‍ഥികളുമടക്കം വലിയൊരു വിഭാഗം ആശ്രയിക്കുന്നത് സര്‍ക്കാര്‍ ബസുകളെയാണ്. 750ലധികം വിദ്യാര്‍ഥികള്‍ക്ക് അട്ടപ്പാടിയില്‍ കെ.എസ്.ആര്‍.ടി.സി യാത്രായിളവ് അനുവദിച്ചിട്ടുണ്ട്. ഇത്രയും വിദ്യാര്‍ഥികള്‍ക്ക് രാവിലെയും വൈകീട്ടും യാത്ര ചെയ്യാന്‍ ആവശ്യത്തിന് ബസുകളില്ല. ഷെഡ്യൂളുകള്‍ കുറവായതിനാല്‍ നിലവിലോടുന്ന ബസുകള്‍ നിറയെ യാത്രക്കാരുമായാണ് സര്‍വിസ് നടത്തുന്നത്. പരിധിയിലധികം ആളുകളെ കയറ്റുന്നതും അമിതവേഗവും പലപ്പോഴും അപകടങ്ങള്‍ക്ക് കാരണമാകാറുണ്ട്. കഴിഞ്ഞ ദിവസം അട്ടപ്പാടിയില്‍ കെ.എസ്.ആര്‍.ടി.സി ബസിന്‍െറ വാതില്‍പ്പടിയില്‍നിന്ന് തെറിച്ചുവീണ യുവതി പിന്‍ചക്രം കയറി മരിച്ചിരുന്നു. റോഡുകളുടെ ശോച്യാവസ്ഥ അപകടസാധ്യത വര്‍ധിപ്പിക്കുന്നു. പഴയ ബസുകളാണ് അട്ടപ്പാടി റൂട്ടില്‍ ഓടുന്നതില്‍ അധികവും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.