ഐ.ഐ.ടി: ഭൂമി കൈമാറ്റം അവസാന ഘട്ടത്തില്‍

പാലക്കാട്: ഐ.ഐ.ടിക്കുള്ള ഭൂമി കൈമാറ്റ പ്രക്രിയ അവസാന ഘട്ടത്തില്‍. സംസ്ഥാന സര്‍ക്കാറിന്‍െറ 133 ഏക്കര്‍ ഭൂമിക്ക് പുറമെ 366.39 ഏക്കര്‍ സ്വകാര്യ ഭൂമി ഫെബ്രുവരി 15ന് മുമ്പ് ഐ.ഐ.ടിക്കായി കൈമാറും. ഭൂമിയുടെ രജിസ്ട്രേഷന്‍ പ്രക്രിയ നടക്കുകയാണ്. ആകെ 500 ഏക്കര്‍ ഭൂമിയാണ് നല്‍കേണ്ടത്. നടപടികള്‍ ഫെബ്രുവരി 15നകം പൂര്‍ത്തിയാക്കുമെന്ന് ജില്ലാ കലക്ടര്‍ പി. മേരിക്കുട്ടി അറിയിച്ചു. കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ ശാസ്ത്രി ഭവനില്‍ നടന്ന ഐ.ഐ.ടി-കേന്ദ്ര-സംസ്ഥാന ഉന്നതതല അവലോകന യോഗത്തില്‍ ഇതുസംബന്ധിച്ച് ഉറപ്പു നല്‍കിയതായും കലക്ടര്‍ പറഞ്ഞു. സ്ഥലമേറ്റെടുപ്പിന് ജില്ല നടത്തുന്ന പ്രവര്‍ത്തനങ്ങളെ യോഗം അഭിനന്ദിച്ചു. സമ്മതപത്രം നല്‍കിയ 311 ആധാരങ്ങളില്‍ 65 എണ്ണത്തിലെ 69.76 ഏക്കര്‍ ഭൂമിയാണ് ആദ്യഘട്ടത്തില്‍ രജിസ്റ്റര്‍ ചെയ്തത്. ലാന്‍ഡ് അക്വിസിഷന്‍ സ്പെഷല്‍ തഹസില്‍ദാറുടെ മേല്‍നോട്ടത്തില്‍ പുതുശ്ശേരി വെസ്റ്റ് വില്ളേജിലെ ഭൂമിയാണ് രജിസ്റ്റര്‍ ചെയ്യുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.