ഒറ്റപ്പാലം നഗരസഭ : സമഗ്ര കുടിവെള്ള പദ്ധതി: പ്രതിപക്ഷ ആവശ്യം അംഗീകരിച്ചു

ഒറ്റപ്പാലം: നഗരസഭയിലെ സമഗ്ര കുടിവെള്ള പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് പ്രതിപക്ഷം മുന്നോട്ടു വെച്ച ആവശ്യം ചെയര്‍മാന്‍ അംഗീകരിച്ചു. പ്രതിപക്ഷാംഗങ്ങള്‍ അടിയന്തര കൗണ്‍സില്‍ വിളിച്ചുകൂട്ടണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ നോട്ടീസ് പ്രകാരമായിരുന്നു വെള്ളിയാഴ്ച വൈകീട്ട് യോഗം ചേര്‍ന്നത്. 21 അംഗ പ്രതിപക്ഷം പ്രതിഷേധിച്ചിട്ടും കഴിഞ്ഞ കൗണ്‍സിലില്‍ ഏകപക്ഷീയമായി ചെയര്‍മാനെടുത്ത തീരുമാനപ്രകാരം രണ്ടിടങ്ങളില്‍ കണക്ഷന്‍ മേള നടത്തിയതുമായി ബന്ധപ്പെട്ട് ചെയര്‍മാന്‍ എന്‍.എം. നാരായണന്‍ നമ്പൂതിരി ഖേദപ്രകടനം നടത്തി. ജനങ്ങള്‍ക്ക് കുടിവെള്ളം ലഭ്യമാക്കുന്നതിന് പൈപ്പ് ലൈന്‍ സ്ഥാപിക്കല്‍ പൂര്‍ത്തിയായിട്ടില്ളെന്നിരിക്കെ കണക്ഷന്‍ മേളയും കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനവും പ്രഹസനമാണെന്ന വാദം നിരത്തിയാണ് കഴിഞ്ഞ കൗണ്‍സിലില്‍ പ്രതിപക്ഷം എതിരഭിപ്രായവുമായി രംഗത്തുവന്നത്. 12ന് മന്ത്രിമാരായ മഞ്ഞളാംകുഴി അലിയും പി.ജെ. ജോസഫും ഉദ്ഘാടനം നടത്തുന്നതിന്‍െറ പ്രോഗ്രാം നോട്ടീസ് ഏകപക്ഷീയമായതാണെന്ന ആക്ഷേപത്തിനും പരിഹാരമായി. പദ്ധതി നഗരസഭയുടെതായിട്ടും ജല അതോറിറ്റിയുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തിയും നഗരസഭയെ തഴഞ്ഞും പുറത്തിറക്കിയത് പിന്‍വലിക്കാനും കൗണ്‍സിലര്‍മാരെ ഉള്‍പ്പെടുത്തി പുതിയ നോട്ടീസ് അച്ചടിച്ചിറക്കാനും തീരുമാനമായി. കുടിവെള്ള പദ്ധതി പൂര്‍ത്തിയാക്കാന്‍ 1.25 കോടി രൂപയുടെ എസ്റ്റിമേറ്റ് നഗരസഭക്ക് ജല അതോറിറ്റി നല്‍കിയിട്ടുണ്ട്. 2015-16ലെ വാര്‍ഷിക പദ്ധതിയിലെ ചിലയിനങ്ങളുടെ ഫണ്ട് കുടിവെള്ള പദ്ധതിയിലേക്ക് വക മാറ്റാന്‍ ധാരണയായി. ബാക്കി തുക എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ടില്‍നിന്ന് ഉള്‍പ്പെടെ സ്വരൂപിക്കാനും തീരുമാനിച്ചു. ഭരണപക്ഷത്ത് 15ഉം പ്രതിപക്ഷത്ത് 21ഉം അംഗങ്ങള്‍ അണിനിരന്ന വാഗ്വാദത്തിനൊടുവില്‍ ഇത്തരം സാഹചര്യത്തില്‍ ചെയര്‍മാന്‍ സ്ഥാനത്ത് തുടരാന്‍ തനിക്ക് ആഗ്രഹമില്ളെന്ന് എന്‍.എം. നാരായണന്‍ നമ്പൂതിരിയുടെ അഭിപ്രായ പ്രകടനം ഏറെ ശ്രദ്ധേയമായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.