ഒറ്റപ്പാലം: കണ്ണിയംപുറം, ഈസ്റ്റ് ഒറ്റപ്പാലം എന്നിവിടങ്ങളിലെ നാലുസെന്‍റ് ലക്ഷം വീട് കോളനി വാസികളിലെ അര്‍ഹര്‍ക്ക് പട്ടയം അനുവദിക്കാന്‍ നഗരസഭാ കൗണ്‍സില്‍ തീരുമാനിച്ചു. മുമ്പ് പട്ടയം അനുവദിച്ചവരുടേത് റദ്ദ് ചെയ്ത് നിലവിലുള്ളവര്‍ക്ക് പുതിയ പട്ടയം അനുവദിക്കുന്നതിനും കൗണ്‍സില്‍ യോഗം അംഗീകാരം നല്‍കി. മുന്‍ പട്ടയങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് ഇതുസംബന്ധിച്ച സാക്ഷ്യപത്രം നല്‍കാന്‍ നഗരസഭാ സെക്രട്ടറിയെ ചുമതലപ്പെടുത്തി. അപേക്ഷകളുടെ അടിസ്ഥാനത്തില്‍ നഗരസഭയിലെ റവന്യൂ ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. 38 അപേക്ഷകളാണ് ലഭിച്ചത്. തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ അംഗങ്ങള്‍ക്കും ഭാരവാഹികള്‍ക്കും ഓണറേറിയും നൂറു ശതമാനം വര്‍ധിപ്പിച്ച യു.ഡി.എഫ് സര്‍ക്കാറിനെ കൗണ്‍സില്‍ യോഗം അഭിനന്ദിച്ചു. ഇതുസംബന്ധിച്ച പ്രമേയം കൗണ്‍സിലര്‍ ജോസ് തോമസ് അവതരിപ്പിച്ചു. ചിനക്കത്തൂര്‍ പൂരപ്പറമ്പില്‍ ക്ഷേത്രം ദേവസ്വം എക്സിക്യൂട്ടിവ് ഓഫിസറുമായി കൂടിയാലോചിച്ച് സ്ഥിരം ടോയ്ലറ്റ് നിര്‍മിക്കുമെന്ന് ചെയര്‍മാന്‍ എന്‍.എം. നാരായണന്‍ നമ്പൂതിരി അറിയിച്ചു. പൂരത്തിന് പതിവായി നഗരസഭ നിര്‍മിക്കാറുള്ള താല്‍ക്കാലിക ടോയ്ലറ്റ് സംവിധാനം ഇത്തവണ ഉണ്ടായില്ളെന്ന പരാതിയെ തുടര്‍ന്നാണ് തീരുമാനം. കെട്ടിട നികുതിയും തൊഴില്‍ നികുതിയും അടക്കാന്‍ നഗരസഭയിലെ കൗണ്ടറിന് മുന്നില്‍ ക്യൂ നില്‍ക്കേണ്ടി വരുന്നുണ്ടെന്ന് ആക്ഷേപമുയര്‍ന്നു. സബ് ട്രഷറി ഓഫിസ് മിനി സിവില്‍ സ്റ്റേഷനിലേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ടു സംഘടിപ്പിച്ച ഉദ്ഘാടന ചടങ്ങിലേക്ക് സി.പി.എം വിമതയും വാര്‍ഡു കൗണ്‍സിലറുമായ രൂപാ ഉണ്ണിയെ ക്ഷണിക്കാത്തതില്‍ സി.പി.എം വിമത അംഗങ്ങള്‍ പ്രതിഷേധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.