കൊല്ലങ്കോട്: ചുള്ളിയാര്‍ ഡാമിലെ കൈയേറ്റം ഒഴിപ്പിക്കുന്നതിന് മുന്നോടിയായുള്ള സര്‍വേ തടസ്സപ്പെടുത്താന്‍ രാഷ്ട്രീയ സമ്മര്‍ദം. ചുള്ളിയാര്‍ ഡാമിന്‍െറ നവീകരണ-സംരക്ഷണ പ്രവര്‍ത്തനത്തിന്‍െറ ഭാഗമായി മൂന്നര കോടിയിലധികം രൂപയുടെ പദ്ധതികള്‍ നടക്കുന്നുണ്ട്. ഡാമിനുചുറ്റും സര്‍വേ നടത്തി കമ്പിവേലിയും ജണ്ടകളും സ്ഥാപിക്കണമെന്ന് ഉന്നതതല നിര്‍ദേശമുണ്ടെങ്കിലും ഇത് നടപ്പാക്കിയിട്ടില്ല. വെള്ളാരന്‍കടവ്, ചപ്പക്കാട്, നരാപിപാറച്ചള്ള, കുണ്ടന്തോട്, കിണ്ണത്തുമുക്ക്, അടിവാരം തുടങ്ങിയ പ്രദേശങ്ങള്‍ അതിരിട്ടാണ് ഡാം സ്ഥിതിചെയ്യുന്നത്. ഇവിടങ്ങളില്‍ ഡാമിന്‍െറ സ്ഥലം കൈയേറി മാവിന്‍തോട്ടങ്ങളും തെങ്ങിന്‍തോപ്പും വ്യാപിപ്പിച്ചതായി ആരോപണമുണ്ട്. പല സ്ഥലവും വ്യാജരേഖ നിര്‍മിച്ച് മറിച്ചുവില്‍പന നടത്തിയതായും പറയപ്പെടുന്നു. ജില്ലാ സര്‍വേ വകുപ്പ് നടത്തേണ്ട സര്‍വേ നീട്ടിക്കൊണ്ടുപോകുന്നതിന് പിന്നില്‍ കൈയേറ്റക്കാരുടെ സമ്മര്‍ദമാണെന്ന് ആരോപണമുണ്ട്. 30 വര്‍ഷത്തിലധികം പഴക്കമുള്ള കൈയേറ്റ ഭൂമികളാണ് ഡാമിനുചുറ്റുമുള്ളത്. ഡാമിന്‍െറ അതിര്‍ത്തി തിരിക്കാന്‍ സ്ഥാപിച്ച അതിര്‍ത്തിക്കല്ലുകള്‍ പിഴുതെടുത്താണ് കൈയേറ്റം നടന്നിട്ടുള്ളത്. കഴിഞ്ഞ ദിവസം ചപ്പക്കാട്ടില്‍ വനംവകുപ്പിന്‍െറ ഭൂമി തിരിച്ചുപിടിക്കുന്നതിന്‍െറ ഭാഗമായുള്ള സര്‍വേക്കല്ലുകള്‍ തിരയുന്നതിനിടെ മാവിന്‍തോട്ടങ്ങളുടെയും തെങ്ങിന്‍തോട്ടങ്ങളുടെയും മധ്യഭാഗത്ത് ഡാമിന്‍െറ സര്‍വേ കല്ലുകള്‍ പിഴുതെടുത്ത് ഉപേക്ഷിച്ചതായി കണ്ടത്തെിയിരുന്നു. വനംവകുപ്പ് ഏറ്റെടുത്ത് ജണ്ട സ്ഥാപിച്ച ഭൂമി, ചുള്ളിയാര്‍ ഡാമുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശമാണ്. കൈയേറ്റഭൂമിയിലെ നാല്‍പതോളം തേക്ക് മരങ്ങള്‍ വെള്ളാരര്‍കടവ് മേഖലയില്‍ കഴിഞ്ഞ ദിവസം മുറിച്ചുമാറ്റിയിട്ടുണ്ട്. സര്‍വേയില്‍ ഭൂമി നഷ്ടപ്പെടുമെന്ന ഭീതിയിലാണ് മരം മുറിച്ചുകൊണ്ടുപോയതെന്നാണ് ആക്ഷേപം. ചപ്പക്കാട്ടിലും ചുള്ളിയാര്‍ ഡാമിന്‍െറ അതിര്‍ത്തിടോയുചേര്‍ന്നുള്ള തേക്ക്, വേപ്പ് എന്നീ വൃക്ഷങ്ങളും മുറിച്ചുമാറ്റിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.