നിലമ്പൂര്‍: ബൈപാസ് റോഡിന് സ്ഥലം അനുവദിച്ച് കിടപ്പാടം നഷ്ടപ്പെട്ടവരുടെ പുനരധിവാസം സാധ്യമാകാതെയും ഭൂമി വിട്ടുകൊടുത്തവര്‍ക്ക് പ്രതിഫല സംഖ്യ കൊടുക്കാതെയും നടത്തുന്ന ബൈപാസ് റോഡ് പ്രവര്‍ത്തി ഉദ്ഘാടനം തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള മാമാങ്കമാണെന്ന് ജനകീയ കൂട്ടായ്മ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. ബൈപാസിന് റോഡ് അനുവദിച്ച 283 കുടുംബങ്ങളില്‍ 42 കുടുംബങ്ങള്‍ക്ക് കിടപ്പാടം നഷ്ടപ്പെട്ടിട്ടുണ്ട്. നിര്‍ധനരായ ഇവരില്‍ പലരും ഇപ്പോള്‍ ബന്ധുവീടുകളിലാണ് താമസം. ഇവരുടെ പുനരധിവാസത്തിന് ഇതുവരെ നടപടികള്‍ സ്വീകരിച്ചിട്ടില്ല. ഭൂമി നഷ്ടപ്പെട്ടവര്‍ക്ക് പണവും നല്‍കിയിട്ടില്ല. ഇപ്പോള്‍ തെരഞ്ഞെടുപ്പിന്‍െറ കേളികൊട്ടുയരുമ്പോള്‍ തിടുക്കത്തില്‍ നടത്തുന്ന ബൈപാസിന്‍െറ ശിലാസ്ഥാപനം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ മാത്രമാണെന്നും ഒന്നര പതിറ്റാണ്ടിന് മുമ്പ് ബൈപാസിന് സര്‍ക്കാര്‍ പണം വകയിരുത്തിയിട്ടും പുനരധിവാസം സാധ്യമാക്കാതിരുന്നത് ഭരണകര്‍ത്താക്കളുടെ വീഴ്ചയാണെന്നും ജനകീയ കമ്മിറ്റി കുറ്റപ്പെടുത്തി. ഉദ്ഘാടനത്തിന് മുമ്പ് പുനരധിവാസപ്പാക്കേജും സ്ഥലം വിട്ടുകൊടുത്തവര്‍ക്ക് പ്രതിഫല തുക പ്രഖ്യാപിക്കണമെന്നും പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ചില്ളെങ്കില്‍ ഇരകളെ ഉപയോഗിച്ച് ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്നും ജനകീയ കൂട്ടായ്മ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ജോസ് കെ. അഗസ്റ്റ്യന്‍, നഗരസഭ കൗണ്‍സിലര്‍ പി.എം. ബഷീര്‍, ഉമഴി വേണു, എം. മുജീബ് റഹ്മാന്‍, പി. പ്രദീപ്, സി.വി. അശോകന്‍, പി.വി. ബാബുരാജ്, മാവേലില്‍ പാപ്പച്ചന്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.