കാളികാവ്: രണ്ട് ഇസ്ലാമിക സ്ഥാപനങ്ങളുടെ തുടക്കമിടാന്‍ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര്‍ എത്തിയതിന്‍െറ നോവുന്ന സ്മരണയിലാണ് കാളികാവിലെ സംഘടനാ പ്രവര്‍ത്തകര്‍. ഹിമ കാരുണ്യ ഭവന പദ്ധതിയുടേയും വാഫി കാമ്പസ് പദ്ധതിയുടേയും തുടക്കമിടുന്ന ചടങ്ങിലാണ് ചെറുശ്ശേരി തന്‍െറ സാനിധ്യം കൊണ്ട് ധന്യമാക്കിയത്. നിര്‍മാണത്തിന്‍െറ ആദ്യഘട്ടം പിന്നിട്ട ഹിമ കാരുണ്യ-വിദ്യാഭ്യാസ സമുച്ചയത്തിന്‍െറ രക്ഷാധികാരിയാണ് ഇദ്ദേഹം. അടക്കാകുണ്ടില്‍ 2014 ഫെബ്രുവരിയില്‍ പാണക്കാട് ഹൈദലി ശിഹാബ് തങ്ങള്‍ ശിലാസ്ഥാപനം നടത്തിയ ചടങ്ങിന്‍െറ ഉദ്ഘാടനം സൈനുദ്ദീന്‍ മുസ്ലിയാരാണ് നിര്‍വഹിച്ചത്. എ.പി. ബാപ്പുഹാജി നേതൃത്വം നല്‍കുന്ന വാഫി പദ്ധതിയുടെ ചുമതല മുസ്ലിയാര്‍ ഏറ്റെടുക്കുകയായിരുന്നുവെന്ന് ‘ഹിമ’ ഡയറക്ടര്‍ ഫരീദ് റഹ്മാനി പറഞ്ഞു. അടക്കാകുണ്ടില്‍ തന്നെ 50 കോടിയോളം രൂപ ചെലവഴിച്ച് നിര്‍മിക്കുന്ന വാഫി കാമ്പസിന്‍െറ കഴിഞ്ഞ നവംബറില്‍ നടന്ന ശിലാസ്ഥാപന ചടങ്ങിലും അസുഖമവഗണിച്ചും ഉസ്താദ് എത്തിയത് വാഫിയുടെ പ്രാഥമിക നടത്തിപ്പ് ചുമതലക്കാരിലൊരാളായ ഫൈസല്‍ മാസ്റ്റര്‍ സ്മരിക്കുന്നു. ചടങ്ങിലെ മുഖ്യാതിഥി ചെറുശ്ശേരി ഉസ്താദായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.