ടിപ്പര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അധ്യാപകനും വിദ്യാര്‍ഥിക്കും പരിക്ക്

എടവണ്ണ: ടിപ്പര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അധ്യാപകനും വിദ്യാര്‍ഥിക്കും പരിക്ക്. ഒതായി പെരകമണ്ണ ഹൈസ്കൂള്‍ അധ്യാപകന്‍ മൂര്‍ക്കനാട് സ്വദേശി പി.കെ. ഷിഹാബുദ്ദീന്‍ (47), ബൈക്കിനു പിറകില്‍ സഞ്ചരിച്ച ഏഴാം ക്ളാസ് വിദ്യാര്‍ഥിയായ ഷിബിന്‍രാജ് (12) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ചൂളാട്ടിപ്പാറ അങ്ങാടിയില്‍ വ്യാഴം രാവിലെ 9.45ഓടെയാണ് അപകടം. വേഴക്കോട് ക്രഷര്‍ യൂണിറ്റില്‍ നിന്ന് മെറ്റലുമായി പോവുകയായിരുന്ന ടിപ്പര്‍ ലോറി മൂര്‍ക്കനാട്ടില്‍ നിന്ന് ഒതായി സ്കൂളിലേക്ക് വരികയായിരുന്ന അധ്യാപകനും വിദ്യാര്‍ഥിയും സഞ്ചരിച്ച സ്കൂട്ടറില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബൈക്ക് റോഡില്‍ മറിഞ്ഞു. പരിക്കേറ്റ അധ്യാപകനെയും വിദ്യാര്‍ഥിയെയും ഓട്ടോ തൊഴിലാളികള്‍ എടവണ്ണ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് തലക്ക് പരിക്കേറ്റ ശിഹാബുദ്ദീനെ കൊണ്ടോട്ടിയിലെ ആശുപത്രിയിലേക്കും ഷിബിന്‍ രാജിനെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കും മാറ്റി. ടിപ്പര്‍ ലോറികള്‍ സമയക്രമം പാലിച്ചല്ല പോകുന്നതെന്നും അപകടം വരുത്തിയ ലോറി വിദ്യാര്‍ഥികള്‍ സ്കൂളില്‍ പോവുന്ന സമയത്താണ് മെറ്റലുമായി വന്നതെന്നും ആരോപിച്ച് നാട്ടുകാര്‍ ലോറികള്‍ തടയുകയും ഡ്രൈവര്‍മാര്‍ക്ക് താക്കീത് നല്‍കുകയും ചെയ്തു. അരീക്കോട് പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.