മലമ്പുഴ: വിനോദ സഞ്ചാരകേന്ദ്രമായ മലമ്പുഴയിലത്തെുന്നവര്‍ക്ക് പ്രാഥമികാവശ്യം നിറവേറ്റുന്നതിന് സൗകര്യമേര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ബി.ജെ.പി പ്രവര്‍ത്തകര്‍ മലമ്പുഴയിലെ ടിക്കറ്റ് കൗണ്ടര്‍ ഉപരോധിച്ചു. രാവിലെ പത്തരക്കാരംഭിച്ച ഉപരോധം 11ന് അവസാനിച്ചു. തിങ്കളാഴ്ച രാവിലെ അടച്ചുപൂട്ടിയ മൂത്രപ്പുര തുറന്ന് കൊടുക്കാമെന്ന ജലസേചന വകുപ്പധികൃതരുടെ ഉറപ്പിനെ തുടര്‍ന്നാണ് ഉപരോധം അവസാനിപ്പിച്ചത്. കരാര്‍ കാലാവധി അവസാനിപ്പിച്ചതിനെ തുടര്‍ന്ന് കാര്‍ സ്റ്റാന്‍ഡിന് സമീപത്തെ മൂത്രപ്പുര മൂന്നുദിവസം മുമ്പ് അടച്ചിരുന്നു. ഇതേകുറിച്ച് ‘മാധ്യമം’ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അറ്റകുറ്റപ്പണികള്‍ നടത്തി തുറന്ന് കൊടുക്കാനാണ് അധികൃതര്‍ നേരത്തേ തീരുമാനിച്ചതെങ്കിലും തല്‍ക്കാലം തുറന്നുകൊടുക്കാന്‍ തീരുമാനിച്ചു. ഫെബ്രുവരി 17 മുതല്‍ മലമ്പുഴയില്‍ പുഷ്പോത്സവം തുടങ്ങും. ഉദ്യാനത്തിനകത്തെ മൂത്രപ്പുരകളില്‍ ദുര്‍ഗന്ധം മൂലം ഇതിനകത്ത് കയറാന്‍ പ്രയാസമാണ്. ജലസേചന വകുപ്പ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ആരംഭിച്ച മൂത്രപ്പുരയുടെ പണി പാതിവഴിയിലാണ്. നിലവില്‍ ഉപയോഗിച്ചുവന്നത് പൂട്ടുകയും ചെയ്തതോടെ ഇവിടെ എത്തുന്നവര്‍ എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലുമാണ്. ഉപരോധ സമരത്തിന് ബി.ജെ.പി മലമ്പുഴ പഞ്ചായത്ത് സെക്രട്ടറി സി. ഗണേഷ്, ബി.എം.എസ് ജില്ലാ ജോ. സെക്രട്ടറി എസ്. ശിവപ്രസാദ് എന്നിവര്‍ നേതൃത്വം നല്‍കി. മൂത്രപ്പുര തുറന്നുകൊടുക്കാന്‍ തയാറായില്ളെങ്കില്‍ പ്രക്ഷോഭം ശക്തമാക്കാന്‍ തീരുമാനിച്ചതായി ബി.ജെപി പ്രവര്‍ത്തകര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.