കളിമണ്‍ പാത്ര വ്യവസായം പ്രതിസന്ധിയില്‍

നെന്മാറ: മണ്‍പാത്ര നിര്‍മാണത്തിലേര്‍പ്പെട്ട നൂറോളം തൊഴിലാളി കുടുംബങ്ങള്‍ അസംസ്കൃത വസ്തുക്കളുടെ ലഭ്യത കുറഞ്ഞതോടെ ദുരിതത്തിലായി. മേഖലയില്‍ കണിമംഗലം, പോത്തുണ്ടി പ്രദേശങ്ങളിലാണ് കളിമണ്‍ പാത്ര നിര്‍മാണം ഉപജീവന മാര്‍ഗമാക്കിയ കുടുംബങ്ങളുള്ളത്. അസംസ്കൃത വസ്തുവായ കളിമണ്ണ് ലഭിക്കാന്‍ പ്രയാസം നേരിടുന്നുണ്ട്. പാത്രങ്ങള്‍ ചുട്ടെടുക്കാന്‍ ഉപയോഗിക്കുന്ന വിറകിനും ക്ഷാമമുണ്ട്. ഇതരജില്ലകളില്‍ നിന്നാണ് ഇപ്പോള്‍ മണ്ണ് എത്തിക്കുന്നത്. ഇതിന് നല്ല വില നല്‍കണം. വിറക് ക്ഷാമം മൂലം ചകിരിയാണ് അടുത്തകാലം വരെ പാത്രങ്ങള്‍ ചുട്ടെടുക്കാന്‍ ഉപയോഗിച്ചത്. എന്നാല്‍, ചകിരിയും പഴയതുപോലെ ലഭിക്കുന്നില്ളെന്ന് തൊഴിലാളികള്‍ പറയുന്നു. കളിമണ്‍ പാത്രങ്ങള്‍ക്ക് പഴയതുപോലെ ആവശ്യക്കാരില്ലാത്തതും വ്യവസായത്തെ പ്രതിസന്ധിയിലാക്കി. നിര്‍മാണ ചെലവ് വര്‍ധിച്ചത് മണ്‍പാത്രങ്ങളുടെ വില കൂടാന്‍ ഇടയാക്കി. പക്ഷേ, ഈ വില കൊടുത്ത് ആരും പാത്രം വാങ്ങാന്‍ തയാറല്ല. കണിമംഗലം പ്രദേശത്തെ മണ്‍പാത്ര നിര്‍മാണത്തിലേര്‍പ്പെട്ടിരുന്ന 150പരം കുടുംബങ്ങളില്‍ ഇപ്പോള്‍ നാല്‍പതോളം കുടുംബങ്ങള്‍ മാത്രമാണ് രംഗത്തുള്ളത്. മണ്‍പാത്ര നിര്‍മാണത്തില്‍നിന്ന് കാര്യമായ വരുമാനം ലഭിക്കാത്തതിനാല്‍ പുതുതലമുറയിലധികം പേരും പരമ്പരാഗത തൊഴിലിനോട് വിടപറയുകയാണ്. പാത്രങ്ങള്‍ നിര്‍മിച്ച് നല്‍കിയാല്‍ കരാറടിസ്ഥാനത്തില്‍ ഇതരജില്ലയില്‍നിന്ന് വാങ്ങാന്‍ കച്ചവടക്കാര്‍ എത്തുമെങ്കിലും വളരെ തുച്ഛമായ വിലയാണ് ഇവര്‍ക്ക് ലഭിക്കുന്നത്. ഈ മേഖലയിലെ തൊഴിലാളികള്‍ സംഘടിച്ച് ‘കളിമണ്‍ പാത്ര തൊഴിലാളി ഫെഡറേഷന്‍’ പേരില്‍ സംഘടന രൂപവത്കരിച്ചു. ഈ വ്യവസായത്തെ നിലനിര്‍ത്താന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് ഫെഡറേഷന്‍ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.