നല്ളേപ്പിള്ളി നാരായണനെക്കുറിച്ച് ഡോക്യുമെന്‍ററി ഒരുങ്ങുന്നു

പാലക്കാട്: പാലക്കാടിന്‍െറ തനത് കലാരൂപമായ പൊറാട്ട് നാടകത്തില്‍ അര നൂറ്റാണ്ടുകാലം വിദൂഷകനായ ചോദ്യക്കാരന്‍െറ വേഷം അവതരിപ്പിച്ച് ജനഹൃദയങ്ങളിലിടം നേടിയ നല്ളേപ്പിള്ളി നാരായണനെക്കുറിച്ച് ഡോക്യുമെന്‍ററി ഒരുങ്ങുന്നു. രാജ്യാന്തര പ്രേക്ഷക സമൂഹത്തിന് കൂടി പരിചയപ്പെടുത്തണമെന്ന ലക്ഷ്യത്തോടെ ഇംഗ്ളീഷ് ഭാഷയിലാണ് ഡോക്യുമെന്‍ററി തയാറാക്കുന്നത്. പാലക്കാട്ടെ കൊയ്തൊഴിഞ്ഞ പാടങ്ങളില്‍ അരങ്ങേറുന്ന പൊറാട്ടുകളിയില്‍ മണ്ണും മനുഷ്യനും തമ്മിലുള്ള അഭേദ്യബന്ധത്തിന്‍െറ കഥയാണ് അവതരിപ്പിക്കപ്പെടുന്നത്. സമൂഹത്തിലെ അനീതികളെ ചോദ്യം ചെയ്യുകയും പ്രേക്ഷകനെ നേരറിവിലേക്ക് നയിക്കുകയും ചെയ്യുന്നയാളാണ് ചോദ്യക്കാരന്‍. അരനൂറ്റാണ്ടുകാലമായി പൊറാട്ടു നാടകത്തിലെ ചോദ്യക്കാരനായി തിളങ്ങിവരുന്ന നാരായണനെക്കുറിച്ച് ഇംഗ്ളീഷില്‍ ഒരുക്കുന്ന ആദ്യ ഡോക്യുമെന്‍ററിയാണിത്. കാവാലത്തിന്‍െറ നാടക കളരിയിലും നാരായണന്‍ പരിശീലനം നേടിയിട്ടുണ്ട്. നല്ളേപ്പിള്ളിയിലും തിരുവനന്തപുരത്തുമായാണ് ചിത്രീകരണം. ഡോക്യുമെന്‍ററി പൂര്‍ത്തിയായതിന് ശേഷം ‘ചോദ്യക്കാരന്‍’ എന്ന പേരില്‍ ദിലീപിനെ നായകനാക്കി ഒരു സിനിമയുടെ പണിപ്പുരയിലാണ് സംവിധായകന്‍ വിനോദ് വിശ്വം. ദേശീയ ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ മുന്‍ ഡയറക്ടര്‍ പി. പരമേശ്വരന്‍ സ്വിച്ച് ഓണ്‍ നിര്‍വഹിച്ചു. കാളിദാസ് പുതുമന, ഇയ്യങ്കോട് ശ്രീധരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. വിനോദ് വിശ്വം സംവിധായകന്‍ ശിവപ്രസാദിനോടൊപ്പം അസി. ഡയറക്ടറായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.