സ്ഥലമുടമകള്‍ പിന്നോട്ട്: ഐ.ഐ.ടി സ്ഥലമെടുപ്പ് വീണ്ടും ഇഴയുന്നു

പാലക്കാട്: ഐ.ഐ.ടി സ്ഥലമെടുപ്പ് വീണ്ടും ഇഴയുന്നു. സ്ഥലമുടമകള്‍ രേഖകള്‍ ഹാജരാക്കാത്തതും ഭൂമിയില്‍ ചിലതിന് അവകാശികള്‍ തമ്മില്‍ കേസുള്ളതുമാണ് രജിസ്ട്രേഷന്‍ വൈകാന്‍ കാരണമാവുന്നത്. സ്ഥലമുടമകള്‍ രേഖകളുമായി മുന്നോട്ടുവരാത്തതിനാല്‍ രജിസ്ട്രേഷന്‍ ഇഴഞ്ഞാണ് നീങ്ങുന്നത്. 160 ഏക്കര്‍ സ്ഥലമാണ് ഇതിനകം രജിസ്റ്റര്‍ ചെയ്തുവാങ്ങിയത്. ഉടമകള്‍ക്ക് പണം ലഭ്യമാക്കുന്നതിനുള്ള സാങ്കേതിക തടസ്സം നീങ്ങിയെങ്കിലും രജിസ്ട്രേഷന് വേഗം കൈവന്നിട്ടില്ല. തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുമ്പ് രജിസ്ട്രേഷന്‍ പരമാവധി വേഗത്തിലാക്കി ഭൂമി കൈമാറാന്‍ ജില്ലാ ഭരണകൂടത്തിന്‍െറ ഭാഗത്തുനിന്ന് ശ്രമമുണ്ടെങ്കിലും സാങ്കേതിക പ്രശ്നങ്ങള്‍ മുന്നോട്ടുള്ള പോക്കിന് തടസ്സം സൃഷ്ടിക്കുന്നു. സ്ഥലമെടുപ്പിന് തെരഞ്ഞെടുപ്പ് വിജ്ഞാപനം തടസ്സമല്ളെങ്കിലും റവന്യൂ ഉദ്യോഗസ്ഥര്‍ പൂര്‍ണമായും തെരഞ്ഞെടുപ്പിന്‍െറ പ്രാരംഭ ജോലികളിലേക്ക് തിരിയുന്നതിനാല്‍ രജിസ്ട്രേഷന് കാലതാമസം നേരിടും. മാര്‍ച്ചിന് മുമ്പ് ഭൂമി പൂര്‍ണമായും എടുക്കാന്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ കഴിയില്ളെന്നാണ് സൂചന. ഇതുമൂലം തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുമ്പ് ഐ.ഐ.ടി ശിലാസ്ഥാപന ചടങ്ങ് നടക്കാന്‍ സാധ്യത കുറവാണ്. പ്രധാനമന്ത്രിയുടെ ഓഫിസ് ഐ.ഐ.ടി ഡയറക്ടര്‍ ഇന്‍ ചാര്‍ജില്‍നിന്ന് സ്ഥലമെടുപ്പിന്‍െറ പുരോഗതി ആരാഞ്ഞിരുന്നു. ഇതിന് മറുപടി നല്‍കിയിട്ടുണ്ട്. ശിലാസ്ഥാപനത്തിന് പ്രധാനമന്ത്രി എത്തുമെന്നും സൂചന ഉണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.