ഒറ്റപ്പാലം: മൂന്നുനാള്‍ നീളുന്ന കുഞ്ചന്‍ സ്മൃതി തുള്ളല്‍ മഹോത്സവത്തിന് കിള്ളിക്കുറുശ്ശിമംഗലം കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകത്തില്‍ വ്യാഴാഴ്ച തുടക്കമാകുമെന്ന് സ്മാരകം ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 10ന് മന്ത്രി എ.കെ. ബാലന്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് കലാപീഠം വിദ്യാര്‍ഥികളുടെ അരങ്ങേറ്റം നടക്കും. വെള്ളിയാഴ്ച രാവിലെ പത്തിന് പദ്മശ്രീ പി.കെ. നാരായണന്‍ നമ്പ്യാര്‍ ഭദ്രദീപം തെളിയിക്കും. തുടര്‍ന്ന് കലാമണ്ഡലം ഗീതാനന്ദന്‍ ഓട്ടന്തുള്ളല്‍ അവതരിപ്പിക്കും. തുള്ളല്‍ കലയിലെ സാഹിത്യം, ഇതരകലകളിലെ സ്വാധീനം എന്നീ വിഷയങ്ങളില്‍ വിജു നായരങ്ങാടി, ഡോ. എ.കെ. നമ്പ്യാര്‍ എന്നിവര്‍ സെമിനാറില്‍ പ്രഭാഷണം നടത്തും. ഉച്ചക്ക് 2.30 മുതല്‍ നടക്കുന്ന സെമിനാറില്‍ കളരിപാഠങ്ങള്‍ എന്ന വിഷയത്തില്‍ കലാമണ്ഡലം ഗീതാനന്ദന്‍ പ്രഭാഷണം നടത്തും. കലാമണ്ഡലം പ്രഭാകരന്‍െറ പറയന്‍ തുള്ളല്‍ അവതരണവും മണിമാധവ ചാക്യാര്‍ ഗുരുകുലം അവതരിപ്പിക്കുന്ന മിഴാവില്‍ തായമ്പകയും തുടര്‍ന്നുണ്ടാകും. സമാപന ദിവസമായ ശനിയാഴ്ച രാവിലെ 9.30ന് കലാപീഠം വിദ്യാര്‍ഥി ശ്രീഗോവിന്ദിന്‍െറ തുള്ളല്‍ അരങ്ങിലത്തെും. തുടര്‍ന്ന് നടക്കുന്ന സെമിനാറില്‍ എന്‍. രാധാകൃഷ്ണന്‍, പദ്മശ്രീ കലാമണ്ഡലം ശിവന്‍ നമ്പൂതിരി, സുകുമാരി നരേന്ദ്രമേനോന്‍ എന്നിവര്‍ പ്രഭാഷണം നടത്തും. ഉച്ചക്ക് 2.30ന് നടക്കുന്ന സെമിനാറില്‍ കലാമണ്ഡലം ഗോപിനാഥ പ്രഭ, കലാമണ്ഡലം മോഹനകൃഷ്ണന്‍ എന്നിവര്‍ സംസാരിക്കും. വാര്‍ത്തസമ്മേളനത്തില്‍ സ്മാരകം ചെയര്‍മാന്‍ ഇ. രാമചന്ദ്രന്‍, സെക്രട്ടറി എ.കെ. ചന്ദ്രന്‍ കുട്ടി, ഐ.എം. സതീശന്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.