ശ്രീകൃഷ്ണപുരം ബ്ളോക്ക് കേരളോത്സവം: കാരാകുര്‍ശ്ശി ഓവറോള്‍ ചാമ്പ്യന്മാര്‍

ശ്രീകൃഷ്ണപുരം: വിവിധ ഗ്രാമപഞ്ചായത്ത് വേദികളിലായി നടന്നുവന്ന ശ്രീകൃഷ്ണപുരം ബ്ളോക്ക് കേരളോത്സവത്തില്‍ കാരാകുര്‍ശ്ശി ഗ്രാമപഞ്ചായത്ത് ഓവറോള്‍ ചാമ്പ്യന്മാരായി. വെള്ളിനേഴി ഗ്രാമപഞ്ചായത്ത് രണ്ടാം സ്ഥാനവും പൂക്കോട്ടുകാവ് ഗ്രാമപഞ്ചായത്ത് മൂന്നാം സ്ഥാനവും നേടി. ഗെയിംസ് ഇനങ്ങളില്‍ കടമ്പഴിപ്പുറവും കലാകായിക ഇനങ്ങളില്‍ കാരാകുര്‍ശ്ശിയും നീന്തലില്‍ വെള്ളിനേഴി ഗ്രാമപഞ്ചായത്തും ഒന്നാമതത്തെി. കേരളോത്സവത്തിന്‍െറ സമാപനം കുറിച്ച് ബാപ്പുജി പാര്‍ക്കിലെ കലാഭവന്‍ മണി സ്മാരക ഓപണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ സംസ്കാരിക സദസ്സ് സംഘടിപ്പിച്ചു. സമാപന സമ്മേളനത്തിന്‍െറ ഉദ്ഘാടനവും സമ്മാനദാനവും പി.കെ. ശശി എം.എല്‍.എ നിര്‍വഹിച്ചു. ടി.പി. ഭാസ്ക്കരപൊതുവാള്‍ പയ്യന്നൂര്‍ സാംസ്കാരിക പ്രഭാഷണം നിര്‍വഹിച്ചു. ബ്ളോക്ക് പ്രസിഡന്‍റ് പി. അരവിന്ദാക്ഷന്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരായ സി.എന്‍. ഷാജു ശങ്കര്‍, കെ. ശ്രീധരന്‍ മാസ്റ്റര്‍, കെ. ജയദേവന്‍, കെ. അംബുജാക്ഷി, കെ. മജീദ്, ഷീബ പാട്ടത്തൊടി, ജില്ല പഞ്ചായത്ത് അംഗം എം.കെ. ദേവി, ജ്യോതിവാസന്‍, ടി. രാമചന്ദ്രന്‍ മാസ്റ്റര്‍, കെ. ശാന്തകുമാരി, പി. അംബുജാക്ഷി, ഉഷ നാരായണന്‍, പി. മോഹനന്‍, കെ. രാജന്‍, കെ. ഓമന, കെ. കുഞ്ഞഹമ്മദ്, സി. മാധവിക്കുട്ടി, ബ്ളോക്ക് സെക്രട്ടറി മൊയ്തുകുട്ടി എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് പാലക്കാട് മെലഡി ഓര്‍ക്കസ്ട്ര അവതരിപ്പിച്ച ഗാനമേളയുമുണ്ടായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.