നെല്ലിയാമ്പതി: മേഖലയിലെ തോട്ടം തൊഴിലാളികള്‍ക്ക് കൂലി , ബോണസ് വര്‍ധനവ് ആവശ്യപ്പെട്ട് വിവിധ ട്രേഡ് യൂനിയനുകള്‍ നടത്തുന്ന ധര്‍ണയിലും നിരാഹാര സമരത്തിലും ഭിന്നിപ്പ്. വെള്ളിയാഴ്ച രാവിലെ മുതല്‍ വൈകീട്ട് വരെ മണലാരു ഫാക്ടറിക്ക് മുന്നില്‍ ഐക്യട്രേഡ് യൂനിയന്‍ നടത്തിയ ധര്‍ണയില്‍നിന്ന് ബി.എം.എസ് വിട്ടുനിന്നു. നൂറടിയില്‍ ഇതേ ആവശ്യങ്ങളുന്നയിച്ച് ബി.എം.സ് നിരാഹാര സത്യഗ്രഹം സംഘടിപ്പിച്ചു. ഐക്യട്രേഡ് യൂനിയന്‍ നടത്തിയ ധര്‍ണ സി.ഐ.ടി.യു ജില്ലാ സെക്രട്ടറി പി.കെ. ശശി ഉദ്ഘാടനം ചെയ്തു. ചിത്തിരന്‍ പിള്ള അധ്യക്ഷത വഹിച്ചു. എം.ആര്‍. സുകുമാരന്‍, ഫാറൂഖ്, രാമദാസ്, കെ.ജെ. ഫ്രാന്‍സിസ്, അലിയാര്‍, ജോയ് കാക്കനാടന്‍, എന്‍.ജി. മുരളീധരന്‍ നായര്‍, വി.എസ്. പ്രസാദ് എന്നിവര്‍ വിവിധ യൂനിയനുകളുടെ പ്രതിനിധികളായി പങ്കെടുത്തു. ബി.എം.എസിന്‍െറ നേതൃത്വത്തിലുള്ള സമരം ജില്ലാ ജോ. സെക്രട്ടറി എസ്. രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്‍റ് ഈശ്വരന്‍ അധ്യക്ഷത വഹിച്ചു. പരമന്‍, മണി, സലീന എന്നിവര്‍ സംസാരിച്ചു. ഐക്യട്രേഡ് യൂനിയനുകള്‍ പ്രാദേശികമായി ധര്‍ണ സംഘടിപ്പിക്കാനായിരുന്നു ആദ്യം തീരുമാനമെടുത്തിരുന്നതെങ്കിലും പിന്നീടാണ് വ്യത്യസ്ത സമരങ്ങള്‍ ഉണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.