തദ്ദേശഭരണ തെരഞ്ഞെടുപ്പ്: സംവരണ ചിത്രം പാതി തെളിഞ്ഞു

പാലക്കാട്: ജില്ലയിലെ വിവിധ ഗ്രാമപഞ്ചായത്തുകളിലെ സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് നടന്നു. ശനിയാഴ്ച രാവിലെ ഒമ്പതിന് മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ ജില്ലാ കലക്ടര്‍ പി. മേരിക്കുട്ടിയുടെ അധ്യക്ഷതയിലാണ് നറുക്കെടുപ്പ് ആരംഭിച്ചത്. തൃത്താല ബ്ളോക്കിലെ ആനക്കര ഗ്രാമപഞ്ചായത്തിലെ സംവരണ വാര്‍ഡുകളാണ് ആദ്യം നറുക്കിട്ടെടുത്തത്. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ മുരളീധരന്‍, ഇലക്ഷന്‍ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ ആര്‍. വിജയകുമാര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ ഷാനവാസ്ഖാന്‍, എല്‍വിന്‍ ആന്‍റണി ഫെര്‍ണാണ്ടസ്, അംഗീകൃത ജനപ്രതിനിധികള്‍, പഞ്ചായത്ത് സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. ആകെ വാര്‍ഡുകളില്‍ 50 ശതമാനം സ്ത്രീ സംവരണമാണ്. നിലവിലെ സ്ത്രീ സംവരണ വാര്‍ഡുകള്‍ ഇനി ജനറലായിരിക്കും. പട്ടികജാതി, വര്‍ഗ സംവരണ സീറ്റുകളും അതിലുള്‍പ്പെട്ട വനിത സംവരണ സീറ്റുകളുമാണ് നറുക്കിട്ടെടുത്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.