ടാങ്കറിലെ കുടിവെള്ള വിതരണത്തില്‍ വന്‍ വെട്ടിപ്പ്

പാലക്കാട്: വേനലില്‍ ടാങ്കര്‍ ലോറിയില്‍ കുടിവെള്ള വിതരണം നടത്തിയതുമായി ബന്ധപ്പെട്ട് കരാറുകാരും ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ചേര്‍ന്ന് വന്‍ വെട്ടിപ്പ് നടത്തുന്നതായി ആരോപണം. ഇതേതുടര്‍ന്ന് കുടിവെള്ള വിതരണത്തിന്‍െറ ചുമതല കുടുംബശ്രീയെ ഏല്‍പ്പിക്കാന്‍ ജില്ലാ ഭരണകൂടം നീക്കം തുടങ്ങി. 2012-13ല്‍ ചിറ്റൂര്‍ താലൂക്കിലെ 12 ഗ്രാമപഞ്ചായത്തുകളില്‍ കുടിവെള്ള വിതരണത്തിനായി കരാറുകള്‍ ബില്ളെഴുതി കൈപ്പറ്റിയത് 3,45, 71,260 രൂപയാണ്. വടക്കരപ്പതി ഗ്രാമപഞ്ചായത്തില്‍ മാത്രം ഒരൊറ്റ സീസണില്‍ 1,43,15,130 രൂപയും പെരുമാട്ടിയില്‍ 72,47,325 രൂപയും കുടിവെള്ളത്തിന് ചെലവഴിച്ചതായി വിവരാവകാശ രേഖയിലുണ്ട്. പട്ടഞ്ചേരിയില്‍ 53,46, 675 എരുത്തേമ്പതിയില്‍ 30,14,400 രൂപയും ചെലവഴിച്ചിട്ടുണ്ട്. മറ്റു താലൂക്കുകളിലും കുടിവെള്ള വിതരണത്തിന് വന്‍തുക നല്‍കിയിട്ടുണ്ട്. വേനലില്‍ ടാങ്കറില്‍ വീടുകള്‍തോറും കുടിവെള്ളമത്തെിക്കാന്‍ ജില്ലാ കലക്ടര്‍ വരള്‍ച്ചാ ദുരിതാശ്വാസ നിധിയില്‍നിന്നാണ് ഫണ്ടനുവദിക്കുന്നത്. ബന്ധപ്പെട്ട പഞ്ചായത്ത്/നഗരസഭാംഗം ഒപ്പിട്ടു നല്‍കുന്ന ബില്ലുകള്‍ പരിശോധിച്ച് അയക്കേണ്ടത് ബന്ധപ്പെട്ട തഹസില്‍ദാര്‍മാരാണ്. ബില്ലില്‍ കാണിക്കുന്നതിന്‍െറ പകുതിപോലും ട്രിപ് വെള്ളം വിതരണം ചെയ്യാറില്ളെന്നും ജനപ്രതിനിധിയും റവന്യൂ ഉദ്യോഗസ്ഥരും കരാറുകാരും ചേര്‍ന്ന് അധികതുക പങ്കിട്ടെടുക്കുകയുമാണെന്നാണ് ആക്ഷേപം. കരാറുകാര്‍ മലിനജലം വിതരണം ചെയ്യുന്നതായും ഹോട്ടലുകളിലേക്കും മറ്റും മറിച്ചുകൊടുക്കുന്നതായും ആക്ഷേപമുയര്‍ന്നിരുന്നു. നേരത്തേ ഇതുസംബന്ധിച്ച് പരാതി ഉയര്‍ന്നതിനെതുടര്‍ന്ന് 2009 മുതല്‍ 2012വരെയുള്ള വര്‍ഷത്തെ ചിറ്റൂര്‍ താലൂക്കിലെ കുടിവെള്ള വിതരണത്തിന്‍െറ ഫയലുകള്‍ കലക്ടര്‍ പിടിച്ചെടുത്തിരുന്നു. തുടര്‍ന്നും ക്രമക്കേടുകള്‍ അരങ്ങേറുന്നതായി ആക്ഷേപമുയര്‍ന്നതിനെ തുടര്‍ന്നാണ് ശുദ്ധജല വിതരണം കുടുംബശ്രീയെ ഏല്‍പ്പിക്കാന്‍ ജില്ലാ ഭരണകൂടം നീക്കമാരംഭിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.