ഒറ്റപ്പാലം: വിദ്യാര്‍ഥികളിലെ വൈവിധ്യമാര്‍ന്ന കഴിവുകള്‍ തിരിച്ചറിഞ്ഞ് വളര്‍ത്താന്‍ അധ്യാപകരും രക്ഷിതാക്കളും തയാറാകണമെന്ന് ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാന്‍ ജി. മാധവന്‍ നായര്‍. ഒറ്റപ്പാലം നിയോജക മണ്ഡലത്തിലെ ‘സാധന’ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ‘സ്മാര്‍ട്ട് സ്കൂള്‍; സ്മാര്‍ട്ട് ചില്‍ഡ്രന്‍സ്’ എന്ന ആശയത്തില്‍ സംഘടിപ്പിച്ച അധ്യാപക സംഗമവും വിദ്യാഭ്യാസ സെമിനാറും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശാസ്ത്ര പുരോഗതിയുണ്ടെങ്കിലേ നേട്ടങ്ങള്‍ കൈവരിക്കാനാവൂ. ധനസമ്പാദനം എളുപ്പത്തില്‍ സാധിക്കണമെന്ന ചിന്ത സമൂഹത്തെ എവിടെയുമത്തെിക്കാത്ത സ്ഥിതിയിലാക്കും. പുറം ലോകവുമായി ആശയ വിനിമയത്തിന് ഇംഗ്ളീഷ് ഭാഷ കൂടുതല്‍ സഹായകരമാണെന്നിരിക്കെ ആ ഭാഷക്ക് മുന്‍തൂക്കം നല്‍കണം. പ്രാഥമിക ക്ളാസുകളില്‍ മാതൃ ഭാഷാ പഠനവും അനിവാര്യമാണ്. ഒന്നരപ്പതിറ്റാണ്ട് കൂടി കാത്തിരുന്നാല്‍ ബഹിരാകാശ വിനോദമെന്ന സ്വപ്നം സാക്ഷാത്കരിക്കാനാവും വിധത്തില്‍ ശാസ്ത്രം വളര്‍ന്നു കഴിഞ്ഞു. കോടികള്‍ ചെലവുവരുന്ന റോക്കറ്റ് യാത്രക്ക് 200ഓളം യാത്രക്കാര്‍ ഇപ്പോഴെ സന്നദ്ധരായിട്ടുണ്ട്. ഹരിത വിപ്ളവം ഊര്‍ജിതമാക്കിയില്ളെങ്കില്‍ ഇന്ത്യയിലെ കാര്‍ഷിക രംഗം അവതാളത്തിലാകും. അനുഭവ സമ്പത്താര്‍ന്ന മികച്ച കര്‍ഷകന്‍െറ ക്ളാസുകള്‍ കാര്‍ഷിക രംഗത്തെ വളര്‍ച്ചക്ക് സംഘടിപ്പിക്കണമെന്നും കുട്ടികളുമായി നടത്തിയ സംവാദത്തില്‍ മാധവന്‍ നായര്‍ പറഞ്ഞു. 2014-15 വര്‍ഷത്തെ ‘സാധന’ അവാര്‍ഡുകള്‍ വിതരണം ചെയ്തു. എം. ഹംസ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഡോ. കെ.എം. ഉണ്ണികൃഷ്ണന്‍, ഡോ. ഇ.പി. മോഹന്‍ദാസ്, ഡോ. ജോണ്‍സ് വി. ജോണ്‍, കെ.കെ. ഗൗരി തുടങ്ങിയവര്‍ സംസാരിച്ചു. പ്രതിഭാ നിര്‍ണയ പരീക്ഷയില്‍ തെരഞ്ഞെടുക്കപ്പെട്ട 180 വിദ്യാര്‍ഥികളാണ് മാധവന്‍ നായരുമായി സംവദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.