കൂറ്റനാട്: ഗ്രാമങ്ങളില്‍ ഫലപ്രവചനത്തിലൂടെ നടത്തുന്ന മൂന്നക്ക ലോട്ടറി വില്‍പന വ്യാപകം. നേരത്തേ ചില സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനം സജീവമായിരുന്നതെങ്കില്‍ ഇപ്പോള്‍ ചെറുകിട ഏജന്‍റുമാരാണ് രംഗത്തുള്ളത്. ലോട്ടറി വില്‍പനയേക്കാള്‍ ആദായം ലഭിക്കുമെന്നതാണ് ഏജന്‍റുമാരെ രംഗത്തേക്ക് വരാന്‍ പ്രേരിപ്പിക്കുന്ന പ്രധാനഘടകം. കേരള ലോട്ടറിയുടെ ഒന്നാം സമ്മാനം ലഭിക്കുന്ന നമ്പറിന്‍െറ അവസാനത്തെ മൂന്നക്കം നറുക്കെടുപ്പിനു മുമ്പ് പ്രവചിക്കുന്നവര്‍ക്കാണ് തുക ലഭിക്കുക. ഏജന്‍റുമാര്‍ ആവശ്യക്കാരില്‍നിന്ന് നമ്പര്‍ എഴുതി വാങ്ങിയ ശേഷം രഹസ്യമായി ഇത്തരം സ്ഥാപനങ്ങള്‍ക്കു നല്‍കും. ഇവര്‍ നമ്പര്‍ കമ്പ്യൂട്ടറില്‍ രേഖപ്പെടുത്തുകയും കൃത്യമായി പ്രവചിച്ചവര്‍ക്ക് തുക നല്‍കുകയും ചെയ്യും. എടപ്പാള്‍ കേന്ദ്രീകരിച്ചാണ് ജില്ലയുടെ അതിര്‍ത്തി ഭാഗങ്ങളിലെ ചെറുകിട ഏജന്‍റുമാര്‍ പ്രവര്‍ത്തിക്കുന്നത്. ജില്ലാ അതിര്‍ത്തി പ്രദേശങ്ങളില്‍ പരിശോധനയില്ലാത്തത് ഇത്തരം വില്‍പനക്കാരുടെ എണ്ണം വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.