കൈക്കൂലിക്കേസില്‍ വില്ളേജ് ഓഫിസര്‍ പിടിയില്‍

പാലക്കാട്: പട്ടയം നല്‍കാന്‍ കൈക്കൂലി വാങ്ങുന്നതിനിടെ വില്ളേജ് ഓഫിസറെ വിജിലന്‍സ് സംഘം പിടികൂടി. പുതുശ്ശേരി ഈസ്റ്റ് സ്പെഷല്‍ വില്ളേജ് ഓഫിസര്‍ എസ്. രാജഗോപാലിനെയാണ് (52) പാലക്കാട് വിജിലന്‍സ് ഡിവൈ.എസ്.പി സുകുമാരനും സംഘവും അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച വൈകീട്ട് 4.30ഓടെയാണ് അറസ്റ്റ്. ഇയാളെ കോഴിക്കോട് വിജിലന്‍സ് കോടതിയില്‍ ഹാജരാക്കി. പുതുശ്ശേരി അട്ടപ്പള്ളം കൊല്ലം കൊട്ടാരം വീട്ടില്‍ പ്രവീണ്‍ ലോറന്‍സില്‍നിന്ന് 3000 രൂപ കൈക്കൂലി വാങ്ങുമ്പോഴാണ് പുറത്ത് കാത്തുനിന്ന വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്തത്. രാജഗോപാലിന്‍െറ പാന്‍റ് പോക്കറ്റില്‍നിന്ന് തുക കണ്ടെടുക്കുകയും ചെയ്തു. കൂലിപ്പണിക്കാരനായ പ്രവീണ്‍ ലോറന്‍സ് പട്ടയത്തിനായി പലതവണ വില്ളേജ് ഓഫിസിലത്തെിയിരുന്നു. പട്ടയം നല്‍കാന്‍ 6000 രൂപ ആവശ്യപ്പെട്ടിരുന്നത്രെ. ഇതേ തുടര്‍ന്ന്, വിജിലന്‍സില്‍ പരാതി നല്‍കി. ഫിനോപ്തലിന്‍ പുരട്ടിയ 3000 രൂപ വ്യാഴാഴ്ച വൈകീട്ട് ഓഫിസിലത്തെി സ്പെഷല്‍ വില്ളേജ് ഓഫിസര്‍ രാജഗോപാലന് നല്‍കുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.