പത്തിരിപ്പാല: ലെക്കിടി പേരൂര്‍ പഞ്ചായത്തിലെ അകലൂര്‍ കായല്‍പള്ളി കുടിവെള്ള പദ്ധതിയുടെ മോട്ടോര്‍ തകരാര്‍ പരിഹരിച്ച് കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് സി.പി.എം നേതൃത്വത്തില്‍ നാട്ടുകാര്‍ കുടിവെള്ള പദ്ധതി പമ്പ് ഹൗസിലേക്ക് മാര്‍ച്ച് നടത്തി. പദ്ധതിയുടെ മോട്ടോര്‍ തകരാറിലായതിനെ തുടര്‍ന്ന് രണ്ടാഴ്ചയായി മേഖലയില്‍ കുടിവെള്ള ക്ഷാമം രൂക്ഷമായിരിക്കുകയാണ്. ആയിരത്തോളം കുടുംബങ്ങള്‍ ഈ പദ്ധതിയാണ് ആശ്രയിക്കുന്നത്. പലതവണ പഞ്ചായത്തിനെ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ളെന്ന് നാട്ടുകാര്‍ പറയുന്നു. 15 വര്‍ഷം മുമ്പ് വാട്ടര്‍ അതോറിറ്റിയുടെ ചെലവിലാണ് പദ്ധതി നിര്‍മിച്ചത്. ഒമ്പത്, 10, 11, 12, 13 വാര്‍ഡുകളിലെ ആയിരത്തോളം കുടുംബങ്ങള്‍ രണ്ടാഴ്ചയായി വെള്ളം കിട്ടാതെ വലയുകയാണ്. വാട്ടര്‍ അതോറിറ്റിയുടെ പദ്ധതി ജലനിധിക്ക് കൈമാറിയതോടെ പദ്ധതി അറ്റകുറ്റപ്പണി നടത്താന്‍ പോലും നാഥനില്ലാത്ത അവസ്ഥയിലാണ്. മോട്ടോര്‍ തകരാര്‍ നോക്കാന്‍ രണ്ട് തൊഴിലാളികള്‍ എത്തിയെങ്കിലും പദ്ധതിയുടെ തകരാര്‍ പരിഹരിക്കാതെ തിരിച്ചു പോയെന്ന് സമരക്കാര്‍ പറഞ്ഞു. അടിയന്തര നടപടി സ്വീകരിച്ച് മോട്ടോര്‍ തകരാര്‍ പരിഹരിച്ച് ജലവിതരണം നടത്തിയില്ളെങ്കില്‍ പഞ്ചായത്ത് ഓഫിസ് ഉപരോധം അടക്കമുള്ള സമരവുമായി പ്രവര്‍ത്തകര്‍ രംഗത്തിറങ്ങുമെന്നും മുന്നറിയിപ്പ് നല്‍കി. കാലിക്കുടവുമേന്തി പ്രകടനമായാണ് സ്ത്രീകളടക്കമുള്ളവര്‍ എത്തിയത്. സി.പി.എം ഏരിയാ കമ്മിറ്റി അംഗം വിജയകുമാരന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം മണികണ്ഠന്‍ അധ്യക്ഷത വഹിച്ചു. പി. വിജയകുമാര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.