കൊല്ലങ്കോട്: മുഞ്ഞബാധയും ഓലകരിച്ചിലും മൂലം കൊല്ലങ്കോടില്‍ 120 ഏക്കര്‍ നെല്‍പാടം നശിച്ചു. പനങ്കാവ്, നന്മേനി, പയ്യല്ലൂര്‍, വാഴപ്പുഴ, കൊല്ലന്‍ചള്ള, മാത്തൂര്‍ പ്രദേശങ്ങളിലാണ് ഓലകരിച്ചിലും മുഞ്ഞബാധയും വ്യാപകമായത്. തുടക്കത്തില്‍ ഓലകരിച്ചില്‍ രോഗം കണ്ടത്തെിയ പാടങ്ങളില്‍ കൃഷിഭവനില്‍നിന്ന് നിര്‍ദേശിച്ച പ്രതിരോധ നടപടി സ്വീകരിച്ചെങ്കിലും മുഞ്ഞകൂടി ബാധിച്ചതോടെ ചെറുകിട കര്‍ഷകര്‍ പ്രതിസന്ധിയിലായി. നെല്ല് സംഭരണത്തിന് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും കതിരുകള്‍ നിരന്ന പാടശേഖരങ്ങളിലും മുഞ്ഞബാധയേറ്റതിനാല്‍ കര്‍ഷകര്‍ ആശങ്കയിലാണ്. വടന്നൂര്‍, എലവഞ്ചേരി, പല്ലശ്ശന ഗ്രാമപഞ്ചായത്തുകളിലും മുഞ്ഞബാധ പടരുന്നുണ്ട്. രോഗബാധമൂലം നെല്‍കൃഷി നശിച്ച കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ ഉചിതമായ നഷ്ടപരിഹാരം നല്‍കണമെന്നാണ് പാടശേഖരസമിതികളുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.