സംഘ്പരിവാര്‍ ഹര്‍ത്താല്‍ ഭാഗികം

വാളയാര്‍: ആര്‍.എസ്.എസ് കാര്യാലയത്തില്‍ കയറി പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് സംഘ്പരിവാര്‍ സംഘടനകള്‍ മൂന്ന് പഞ്ചായത്തുകളില്‍ നടത്തിയ ഹര്‍ത്താല്‍ ഭാഗികം. കോയമ്പത്തൂരില്‍നിന്ന് പാലക്കാട്ടേക്ക് വരികയായിരുന്ന തമിഴ്നാട് സര്‍ക്കാറിന്‍െറ രണ്ട് ബസുകള്‍ക്ക് നേരെ ഹര്‍ത്താല്‍ അനുകൂലികള്‍ കല്ളെറിഞ്ഞതിനെ തുടര്‍ന്ന് ചില്ലുകള്‍ തകര്‍ന്നു. കഞ്ചിക്കോട് ശിവക്ഷേത്രത്തിനു സമീപം എസ്കോര്‍ട്ട് പോയ പൊലീസ് വാഹനം തടഞ്ഞാണ് തമിഴ്നാട് ബസിനുനേരെ കല്ളേറുണ്ടായത്. ഉച്ചക്ക് 11ഓടെയാണ് ഒരുസംഘം ബസുകള്‍ക്ക് നേരെ കല്ളെറിഞ്ഞത്. പുതുശ്ശേരി, എലപ്പുള്ളി, മരുതറോഡ് പഞ്ചായത്തുകളിലാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. കഞ്ചിക്കോട്, സത്രപ്പടി, പുതുശ്ശേരി എന്നിവിടങ്ങളില്‍ കടകള്‍ തുറന്നില്ല്ള. വ്യവസായമേഖല സ്തംഭിച്ചു. സ്വകാര്യവാഹനങ്ങള്‍ മാത്രമാണ് നിരത്തിലിറങ്ങിയത്. ഏതാനും കെ.എസ്.ആര്‍.ടി.സി ബസുകള്‍ പൊലീസ് അകമ്പടിയോടെ സര്‍വിസ് നടത്തി. സ്വകാര്യവാഹനങ്ങള്‍ ഓടി. തിങ്കളാഴ്ച വൈകീട്ട് ആറോടെ കഞ്ചിക്കോട് സംഘ്പരിവാറിന്‍െറ നേതൃത്വത്തില്‍ പ്രകടനം നടന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.