ആലത്തൂര്‍: ഒരു വര്‍ഷം പത്ത് കോടിയോളം രൂപയുടെ വാര്‍ഷിക വിറ്റുവരവിലൂടെ ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സില്‍ കേരള (വി.എഫ്.പി.സി.കെ) എന്ന സ്ഥാപനം നേട്ടം കൊയ്യുന്നു. 1996ലാണ് സംസ്ഥാന സര്‍ക്കാര്‍ ഉടമസ്ഥതയില്‍ സ്ഥാപനം ആലത്തൂര്‍ കേന്ദ്രമായി പ്രവര്‍ത്തനം ആരംഭിച്ചത്. വിത്തുകളും ചെടികളും ഉല്‍പാദിപ്പിച്ച് വില്‍ക്കുന്നതാണ് പ്രധാന പ്രവര്‍ത്തനം. പച്ചക്കറിയും പഴവര്‍ഗങ്ങളുമായി നൂറ് ഇനങ്ങള്‍ ഇവിടെ ഉല്‍പാദിപ്പിച്ച് വിപണനം നടത്തുന്നുണ്ട്. മാവ്, പ്ളാവ്, കുരുമുളക്, ജാതി, പാവല്‍, പടവലം, കറിവേപ്പില, വെണ്ട, വഴുതന, നേന്ത്രവാഴ, പയര്‍, റോബസ്റ്റ്, റെഡ് ബനാന തുടങ്ങി ഒട്ടനവധി തൈകളും വിത്തുകളും ഇവിടെ വില്‍പനക്കുണ്ട്. പച്ചക്കറി തൈകള്‍ ഒന്നിന് രണ്ട് രൂപയും നേന്ത്രവാഴ 20 രൂപ, റോബസ്റ്റ് 18 എന്നിങ്ങനെയാണ് വില. വിവിധ ഇനങ്ങളിലായി 80 ലക്ഷം രൂപ കഴിഞ്ഞ വര്‍ഷം സര്‍ക്കാറില്‍നിന്ന് ധനസഹായമായും ലഭിച്ചു. സംസ്ഥാനത്തെ 1050 കൃഷി ഭവനുകളിലെ 60 ശതമാനത്തിലും വി.എഫ്.പി.സി.കെയാണ് പച്ചക്കറി തൈകളും വിത്തുകളും മറ്റും വിതരണം ചെയ്യുന്നത്. കൂടാതെ വിപണന കേന്ദ്രങ്ങളുമുണ്ട്. 50 മെട്രിക് ടണ്‍ വരെ വിത്ത് ഓരോ വര്‍ഷവും ഉല്‍പാദിപ്പിക്കുന്നു. 30,000 ഏക്കറില്‍ കൃഷി ചെയ്യാന്‍ ആവശ്യമായ വിത്തുകളാണ് ഉല്‍പാദിപ്പിക്കുന്നത്. പച്ചക്കറി തോട്ടങ്ങള്‍ കൂടാതെ അടുക്കള തോട്ടങ്ങള്‍ക്കും ആവശ്യമായ തൈകള്‍ ആവശ്യക്കാര്‍ കേന്ദ്രങ്ങളില്‍നിന്ന് നേരിട്ട് വാങ്ങി കൊണ്ടുപോകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.