യാത്രാ ഇളവ് നിഷേധം: വിദ്യാര്‍ഥികള്‍ കെ.എസ്.ആര്‍.ടി.സി ബസ് തടഞ്ഞു

മണ്ണാര്‍ക്കാട്: വിദ്യാര്‍ഥികള്‍ക്ക് ബസ് യാത്രാ നിരക്കില്‍ ഇളവ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് തെങ്കരയില്‍ കെ.എസ്.ആര്‍.ടി.സി ബസ് തടഞ്ഞു. തിങ്കളാഴ്ച രാവിലെ ഒമ്പതരയോടെ തെങ്കര പെട്രോള്‍ ബങ്കിന് സമീപം നാട്ടുകാരും വിദ്യാര്‍ഥികളുമടങ്ങുന്ന സംഘമാണ് ബസ് തടഞ്ഞത്. അട്ടപ്പാടിയില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ അടക്കമുള്ളവര്‍ക്ക് ബസ് നിരക്കില്‍ ഇളവ് ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥി സംഘടനകളുടെ നേതൃത്വത്തില്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോ മാനേജറെ ഘെരാവോ ചെയ്യലടക്കമുള്ള സമരമുറകള്‍ കഴിഞ്ഞയാഴ്ച നടത്തിയിരുന്നു. തുടര്‍ന്നും നടപടിയില്ലാത്തതിനാലാണ് നാട്ടുകാരുടെ സഹകരണത്തോടെ കെ.എസ്.ആര്‍.ടി.സി ബസ് തടഞ്ഞത്. മണ്ണാര്‍ക്കാട്ടുനിന്ന് പൊലീസത്തെി പ്രതിഷേധക്കാരെ പിരിച്ചുവിട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.