മൂന്നു മാസത്തിനിടെ ഉപയോഗപ്പെടുത്തിയത് ഒന്നര ലക്ഷം പേര്‍

കോയമ്പത്തൂര്‍: റെയില്‍വേ സ്റ്റേഷനില്‍ സ്ഥാപിച്ച വെന്‍ഡിങ് യന്ത്രങ്ങള്‍ ഫലപ്രദമെന്ന് റെയില്‍വേ കേന്ദ്രങ്ങള്‍ അറിയിച്ചു. റെയില്‍വേ സ്റ്റേഷനില്‍ നീണ്ട വരികളില്‍നിന്ന് യാത്രക്കാര്‍ ടിക്കറ്റ് എടുക്കുന്ന ബുദ്ധിമുട്ടുകള്‍ പരിഹിരിക്കുന്നതിന്‍െറ ഭാഗമായാണ് മേയ് മാസത്തില്‍ മൂന്ന് വെന്‍ഡിങ് മെഷിനുകള്‍ സ്ഥാപിച്ചത്. റെയില്‍വേ സ്റ്റേഷന്‍െറ പ്രവേശകവാടത്തിലെ ബുക്കിങ് ഓഫിസിന് മുന്നില്‍ രണ്ട് യന്ത്രങ്ങളും സ്റ്റേഷന്‍െറ പുറകിലെ പ്രവേശ കവാടത്തിന് സമീപം ഒരു മെഷിനുമാണ് സ്ഥാപിച്ചത്. അണ്‍ റിസര്‍വ്ഡ്, പ്ളാറ്റ്ഫോം ടിക്കറ്റുകളാണ് യന്ത്രങ്ങളില്‍നിന്ന് ലഭിക്കുക. ഉപയോക്താക്കള്‍ ആദ്യം 50 രൂപ നല്‍കി സ്മാര്‍ട്ട് കാര്‍ഡുകള്‍ വാങ്ങണം. ഇതിനുശേഷം പ്രസ്തുത കാര്‍ഡില്‍ തുക റീചാര്‍ജ് ചെയ്യാം. ഈ കാര്‍ഡ് ഉപയോഗിച്ച് റിസര്‍വ് ചെയ്യാത്ത ടിക്കറ്റുകള്‍ക്കും പ്ളാറ്റ്ഫോം ടിക്കറ്റുകള്‍ക്കും പുറമെ സീസണ്‍ ടിക്കറ്റുകളും പുതുക്കാന്‍ കഴിയും. മൂന്നു മാസത്തിനിടെ ഒന്നര ലക്ഷം യാത്രക്കാര്‍ യന്ത്രത്തിന്‍െറ സേവനം ഉപയോഗപ്പെടുത്തിയതായി റെയില്‍വേ അധികൃതര്‍ അറിയിച്ചു. മൊത്തം 48 ലക്ഷം രൂപയാണ് ഇതിലൂടെ ഈടാക്കിയത്. പാലക്കാട്, മേട്ടുപാളയം, ഹൊസൂര്‍ തുടങ്ങിയ ഭാഗങ്ങളിലേക്ക് പോകുന്ന യാത്രക്കാരാണ് കൂടുതലായും ഉപയോഗപ്പെടുത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.