പാലക്കാട്: മാറിയ കാലഘട്ടത്തില്‍ കൂടുതല്‍ ഭാഷകള്‍ അറിയേണ്ടതുണ്ടെന്ന് ജില്ലാ കലക്ടര്‍ പി. മേരിക്കുട്ടി. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നെഹ്റു യുവകേന്ദ്രയും നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്‍ററും സംയുക്തമായി സംഘടിപ്പിക്കുന്ന ഹിന്ദി പക്ഷാചരണപരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അവര്‍. ഹിന്ദി സംസാരിക്കുന്നവരാണ് ഇന്ന് കേരളത്തിന്‍െറ സമസ്ത മേഖലകളിലും ജോലി ചെയ്യുന്നത്. ഇത് ഭാഷയുടെ പ്രാധാന്യം മനസ്സിലാക്കിത്തരുന്നതായും ജില്ല കലക്ടര്‍ പറഞ്ഞു. പരിപാടിയില്‍ നെഹ്റു യുവകേന്ദ്ര യൂത്ത് കോ ഓര്‍ഡിനേറ്റര്‍ അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ഹിന്ദി പക്ഷാചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പ്രസംഗ മത്സരത്തില്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കിയ കണ്ണാടി സ്വദേശിനിയായ അഞ്ജലി പത്മനാഭന്‍, അംബികാപുരം സ്വദേശിനി സ്വാതി മോഹന്‍, കോട്ടായി സ്വദേശി കെ. സൂരജ് എന്നിവര്‍ക്കുള്ള സമ്മാന വിതരണം ചടങ്ങില്‍ ജില്ലാ കലക്ടര്‍ നിര്‍വഹിച്ചു. ജില്ലാ ഇന്‍ഫര്‍മാറ്റിക്സ് ഓഫിസര്‍ എല്‍. ശ്രിലത, അഡീഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് ഓഫിസര്‍ പി. സുരേഷ്, ഹിന്ദി പ്രചാരകരായ എം.കെ. കൃഷ്ണന്‍, ഡി. സോമസുന്ദരന്‍, രവി നായര്‍, കെ.പി. ശിവദാസ്, എന്‍.കര്‍പ്പകം എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഹിന്ദി പക്ഷാചരണത്തിന്‍െറ ഭാഗമായി ജില്ലയിലെ സ്കൂള്‍, കോളജുകള്‍, യൂത്ത് ക്ളബുകള്‍ എന്നിവയുടെ സഹകരണത്തോടെ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.