കായികതാരം എം.ഡി താരയുടേതടക്കം 20 കുടുംബങ്ങള്‍ക്ക് വീട്ടിലത്തൊന്‍ വഴിയില്ല

പത്തിരിപ്പാല: വീട്ടിലേക്കത്തൊന്‍ വഴിയില്ലാത്തതിനാല്‍ ദേശീയ അത്ലറ്റിക് താരം എം.ഡി താരയും പ്രദേശത്തെ മറ്റ് 20 കുടുംബങ്ങളും ദുരിതം പേറുന്നു. പറളി അയ്യര്‍മല കൊട്ടേക്കാട്ട്കുന്ന് മേഖലയിലാണ് റോഡില്ലാത്തതിനാല്‍ ദുരിതമനുഭവിക്കുന്നത്. സംസ്ഥാനപാത പറളി തേനൂര്‍ പോസ്റ്റ് ഓഫിസ് സ്റ്റോപ്പില്‍ നിന്നും അഞ്ച് കിലോമീറ്ററിലേറെ നടന്നുവേണം മലയോരത്തുള്ള സ്വന്തം വീട്ടിലത്തൊന്‍. തേനൂര്‍ റോഡ് വരെയാണ് ബസുള്ളത്. മലയോരത്ത് കൂടി മുചക്ര വാഹനങ്ങള്‍ വരാറുണ്ടെങ്കിലും വീടിന് 100 മീറ്റര്‍ ഇപ്പുറത്ത് മാത്രമേ ഏത് വാഹനവും എത്തുകയുള്ളൂ. അവിടെ നിന്ന് മൂന്നടി മാത്രം വീതിയുള്ള വഴിയിലൂടെ നടന്നു വേണം വീടുകളിലത്തൊന്‍. ചില സ്വകാര്യ വ്യക്തികള്‍ സ്ഥലം തങ്ങളുടേതാണെന്നവകാശപ്പെട്ട് വേലി ഇറക്കി കെട്ടിയതോടെയാണ് പഴയ റോഡ് നടവഴിയായി മാറിയത്. ഇരുചക്ര വാഹനങ്ങള്‍ക്ക് പോലും പോകാനാകാത്ത സ്ഥിതിയാണിപ്പോള്‍. ഈ പ്രദേശത്തേക്ക് പുതിയ റോഡ് ഉണ്ടാക്കാനുള്ള ശ്രമം നാട്ടുകാര്‍ നടത്തിയെങ്കിലും സ്ഥലതര്‍ക്കം മൂലം റോഡിനായുള്ള ശ്രമം വിജയിച്ചില്ല. പ്രദേശത്തെ കുടുംബാംഗങ്ങളില്‍ ആര്‍ക്കെങ്കിലും രോഗം വന്നാല്‍ രോഗിയെ ചുമലിലേറ്റി കൊണ്ടുപോകേണ്ട അവസ്ഥയാണ്. വെളുപ്പിന് അഞ്ചിന് താര പറളിയില്‍ പരിശീലനത്തിന് പോകാറുണ്ട്. രാത്രി ഇരുട്ടിയാലാണ് നടന്ന് തിരിച്ച് വീട്ടിലത്തൊറുള്ളൂ. തേനൂര്‍ വരെ നടന്ന് വേണം ബസ് യാത്ര ചെയ്യാന്‍. പുണെയില്‍ നടന്ന യൂത്ത് കോമണ്‍ വെല്‍ത് ഗെയിംസിലും റഷ്യയില്‍ നടന്ന വേള്‍ഡ് യൂനിവേഴ്സിറ്റി അത്ലറ്റിക് മീറ്റിലും ആള്‍ ഇന്ത്യ ഇന്‍റര്‍നാഷണല്‍ യൂനിവേഴ്സിറ്റി മീറ്റിലും ഒട്ടനവധി മെഡലുകള്‍ ഇന്ത്യക്ക് സമ്മാനിച്ച ഈ കായിക താരത്തിനാണ് വീട്ടിലേക്കത്തൊന്‍ റോഡില്ലാതെയായത്. ഇവക്ക് പുറമെ 2006 മുതല്‍ 2011 വരെ തുടര്‍ച്ചയായി ദേശീയ സ്കൂള്‍ മീറ്റില്‍ പങ്കെടുത്ത് സ്വര്‍ണ മെഡല്‍ നേടിയിരുന്നു. ദേശീയ കായികതാരത്തിന്‍െറ ആവശ്യം നേടിയെടുക്കാന്‍ അധികൃതര്‍ നടപടിയെടുക്കണമെന്നും സര്‍ക്കാര്‍ ഇടപെടണമെന്നും വീട്ടിലേക്കത്തൊന്‍ റോഡും കുടിവെള്ളവും ഒരുക്കിത്തരണമെന്നുമാണ് താരയുടേയും കുടുംബത്തിന്‍െറയും പ്രദേശവാസികളുടെയും ആവശ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.