ഒലവക്കോട്: ബസിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചതിനെതുടര്‍ന്ന് നാട്ടുകാര്‍ ഒലവക്കോട് ജങ്ഷനില്‍ അര മണിക്കൂറോളം ദേശീയപാത ഉപരോധിച്ചു. ഞായറാഴ്ച രാവിലെ 10.15ഓടെയാണ് റെയില്‍വേ പാലത്തിനു സമീപം കെ.എസ്.ആര്‍.ടി.സി ബസിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചത്. ഇതില്‍ ക്ഷുഭിതരായ നാട്ടുകാരും ഓട്ടോ ഡ്രൈവര്‍മാരും ഗതാഗതം തടസ്സപ്പെടുത്തി പ്രതിഷേധിക്കുകയായിരുന്നു. മേഖലയില്‍ കഴിഞ്ഞ ഒരു മാസത്തിനിടെ നാലു പേരാണ് വാഹനാപകടങ്ങളില്‍ മരിച്ചതെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. റോഡ് കുണ്ടും കുഴിയുമായി ദയനീയാവസ്ഥയിലാണ്. കുഴി വെട്ടിച്ചെടുക്കുന്നതിനിടെയാണ് ബൈക്ക് യാത്രിക്കന്‍ മരിച്ചത്. ട്രാഫിക് നിയമങ്ങള്‍ പാലിക്കാതെ കുതിച്ചുപായുന്ന വാഹനങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ അധികൃതര്‍ തയാറാവുന്നില്ളെന്ന് ഇവര്‍ പറയുന്നു. ഉപരോധത്തെതുടര്‍ന്ന് ഏറെനേരം ഗതാഗതം നിശ്ചലമായി. പൊലീസ് നാട്ടുകാരെ അനുനയിപ്പിച്ചാണ് ഗതാഗതം പുന$സ്ഥാപിച്ചത്. റോഡിലെ കുഴി അടക്കുന്ന പ്രവൃത്തി തിങ്കളാഴ്ച തുടങ്ങുമെന്നും ട്രാഫിക് സംബന്ധമായ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വേദിയൊരുക്കാമെന്നുമുള്ള പൊലീസ് ഉറപ്പിനെതുടര്‍ന്നാണ് നാട്ടുകാര്‍ പിന്‍വാങ്ങിയത്. ഫൈസല്‍, ബഷീര്‍,സലാം, മണികണ്ഠന്‍ എന്നിവര്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.