പുതുശേരി: എടുപ്പുകുളത്ത് വാഹനപരിശോധനക്കിടെ മാരകായുധങ്ങള്‍ പിടികൂടിയ സംഭവവുമായി ബന്ധപ്പെട്ട് നാല് ആര്‍.എസ്.എസ് പ്രവര്‍ത്തകരെ കസബ പൊലീസ് പിടികൂടി. ശനിയാഴ്ച രാത്രി കഞ്ചികോട് ഐ.ടി.ഐക്ക് സമീപം ആര്‍.എസ്.എസ് കാര്യാലയത്തില്‍നിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പി.കെ ചള്ള സ്വദേശികളായ മനു (20), കൃഷ്ണപ്രസാദ് (25), രഞ്ജിത്ത് (20), വിശാഖ് (22) എന്നിവരെയാണ് എസ്.ഐ എം.പി. സന്ദീപ്കുമാറിന്‍െറ നേതൃത്വത്തില്‍ പിടികൂടിയത്. ശ്രീകൃഷ്ണ ജയന്തിയുടെ തലേദിവസം രാത്രി എടുപ്പുകുളത്ത് സി.പി.എം പ്രവര്‍ത്തകന് വെട്ടേറ്റിരുന്നു. ഇതുമായി ബന്ധപ്പെട്ട് പൊലീസ് പരിശോധനക്കിടെ വ്യാഴാഴ്ച പകല്‍ 11ന് ബൈക്കില്‍നിന്ന് കത്തി, കൊടുവാള്‍, മൂന്ന് മൊബൈല്‍ ഫോണുകള്‍ എന്നിവ പിടികൂടിയിരുന്നു. ബൈക്കില്‍ സഞ്ചരിച്ച നാല് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ഓടിരക്ഷപ്പെട്ടിരുന്നു. ഇവരെയാണ് രാത്രി ആര്‍.എസ്.എസ് കാര്യാലയം റെയ്ഡ് ചെയ്ത് പൊലീസ് പിടികൂടിയത്. പ്രതികളെ പിടികൂടുന്നതിനിടെ, ഓഫിസിന്‍െറ പൂട്ട് തകര്‍ത്തെന്നും ജനല്‍ചില്ലുകള്‍ അടിച്ചുപൊളിച്ചെന്നുമാരോപിച്ച് സംഘ്പരിവാര്‍ സംഘടനകള്‍ ഞായറാഴ്ച കസബ സ്റ്റേഷനിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. പ്രതികളെ റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.