പാലക്കാട്: ഭൂമിയുടെ ക്രയവിക്രയത്തിന് ആവശ്യമായ വ്യാജ രേഖകള്‍ ചമച്ച് സ്വകാര്യ വ്യക്തികള്‍ക്ക് നല്‍കിയതുമായി ബന്ധപ്പെട്ട സംഭവത്തില്‍ അഞ്ച് റവന്യൂ ഉദ്യോഗസ്ഥരെ ജില്ലാ കലക്ടര്‍ സസ്പെന്‍റ് ചെയ്തു. ഇവരില്‍ മൂന്നുപേര്‍ വില്ളേജ് ഓഫിസര്‍മാരാണ്. ജില്ലക്ക് പുറത്ത് ജോലി ചെയ്യുന്ന രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കലക്ടര്‍ ലാന്‍ഡ് റവന്യൂ കമീഷണര്‍ക്ക് കത്ത് നല്‍കി. ഒറ്റപ്പാലം താലൂക്ക് ഓഫിസ് പരിധിയിലാണ് സംഭവം നടന്നത്. ലക്കിടി പേരൂര്‍ രണ്ട് വില്ളേജ് ഓഫിസര്‍ പി. വിജയകുമാര്‍, തൃക്കടീരി രണ്ട് വില്ളേജ് ഓഫിസര്‍ ലിജോ ജോസ്, വാണിയംകുളം ഒന്ന് വില്ളേജിലെ സ്പെഷല്‍ ഓഫിസര്‍ പി. മധു, ഒറ്റപ്പാലം ഒന്ന് വില്ളേജ് ഓഫിസിലെ അസിസ്റ്റന്‍റ് എന്‍. ജസ്റ്റിന്‍, ഒറ്റപ്പാലം താലൂക്ക് ഓഫിസില്‍ നിലവില്‍ ക്ളര്‍ക്കും മുന്‍ വില്ളേജ് അസിസ്റ്റന്‍റുമായ ജി. ബിജു കുമാര്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. നിലവില്‍ തിരുവനന്തപുരം ലാന്‍ഡ് റവന്യൂ കമീഷണറേറ്റിലെ സീനിയര്‍ ക്ളര്‍ക്ക് വിമല്‍ ബാബു, കൊട്ടാരക്കര നെടുവത്തൂര്‍ വില്ളേജ് ഓഫിസര്‍ ജെ. സുനില്‍കുമാര്‍ എന്നിവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാണ് ശിപാര്‍ശ. ഇരുവരും ഇപ്പോള്‍ പാലക്കാട് ജില്ലയില്‍ സര്‍വിസില്‍ ഇല്ലാത്തതാണ് ഇവര്‍ക്കെതിരെ ശിപാര്‍ശക്ക് കാരണമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.