ഒറ്റപ്പാലം നഗരസഭാ മാര്‍ക്കറ്റ് കോംപ്ളക്സ് : ശനിദശ മാറുന്നില്ല; കടമുറികള്‍ അടഞ്ഞുതന്നെ

ഒറ്റപ്പാലം: കടമുറികള്‍ക്ക് നെട്ടോട്ടമോടുന്ന ഒറ്റപ്പാലത്ത് നഗരസഭാ മാര്‍ക്കറ്റ് കോംപ്ളക്സിലെ വാടകമുറികള്‍ക്ക് മാത്രം ആവശ്യക്കാരില്ല. നഗരത്തില്‍ കിഴക്കെ തോട്ടുപാലത്തിന് സമീപം നിര്‍മിച്ച നാല് നില കെട്ടിടം വര്‍ഷങ്ങള്‍ പിന്നിട്ടശേഷവും അടച്ചിട്ട നിലയിലാണ്. 2006ല്‍ നിര്‍മാണം ആരംഭിച്ച കെട്ടിടത്തിന്‍െറ കന്നി ലേലം കോടതി സ്റ്റേ ചെയ്തതോടെ പ്രശ്നങ്ങള്‍ക്ക് തുടക്കമായി. അനുകൂല വിധിയെ തുടര്‍ന്ന് പിന്നീട് നടത്തിയ മൂന്ന് ലേലങ്ങള്‍ക്കും തണുപ്പന്‍ പ്രതികരണമാണ് ലഭിച്ചത്. കോടതിയുടെ അനുകൂല വിധി ലഭിച്ചശേഷം ഒന്നരവര്‍ഷം കഴിഞ്ഞ് 2014 മേയില്‍ നടന്ന ആദ്യ ലേലത്തില്‍ 36 കടമുറികളില്‍ 11 മാത്രമാണ് ലേലത്തില്‍ പോയത്. എന്നാല്‍, ഇവരിലാരും നിക്ഷേപ തുക അടയ്ക്കുകയോ കരാറില്‍ ഒപ്പുവെക്കുകയോ ചെയ്തതുമില്ല. പിന്നീട് നഗരസഭ നടത്തിയ രണ്ടാം പരീക്ഷണവും പാളി. ലേലത്തില്‍ ഒരാള്‍പോലും പങ്കെടുക്കാനത്തൊതിരുന്നത് പ്രതിപക്ഷ വിമര്‍ശങ്ങള്‍ക്കും നഗരസഭയുടെ സാമ്പത്തിക ബാധ്യതക്കും കാരണമായി. കടമുറികളുടെ വാടകയും നിക്ഷേപ തുകയും കൂടിപ്പോയതാണ് മുറികള്‍ ഏറ്റെടുക്കാന്‍ തയാറാകാത്തതിന് കാരണമെന്ന വിമര്‍ശം പ്രതിപക്ഷമുള്‍പ്പെടെ തുടക്കംതൊട്ട് ഉന്നയിച്ചിരുന്നു. പാതിയോളം വാടകയും നിക്ഷേപ തുകയും വെട്ടിക്കുറച്ചശേഷം കഴിഞ്ഞ നവംബറില്‍ നടന്ന മൂന്നാമൂഴ ലേലത്തില്‍ 15 മുറികള്‍ക്ക് ആളത്തെി. 21 മുറികള്‍ക്ക് ആവശ്യക്കാരുണ്ടെന്ന് നഗരസഭ പറയുന്നെങ്കിലും നിക്ഷേപ തുക നല്‍കി കരാര്‍ ഒപ്പുവെച്ചത് പത്ത് മുറികള്‍ക്ക് മാത്രമാണ്. ഇവയില്‍ ഏഴുപേര്‍ മാത്രമാണ് വാടക നല്‍കുന്നത്. മൂന്നുതവണ നോട്ടീസ് നല്‍കിയശേഷമാണ് ഈ അവസ്ഥ. കഴിഞ്ഞ ദിവസം ഇതിലെ ഒരു കടമുറി തുറന്നു പ്രവര്‍ത്തനം തുടങ്ങിയത് ശുഭസൂചകമാണ്. നിര്‍മാണത്തിന് ചെലവഴിച്ച തുടയില്‍ നാലേകാല്‍ കോടി രൂപ ഹെഡ്കോയില്‍നിന്ന് എടുത്ത വായ്പയാണ്. വായ്പയുടെ തിരിച്ചടവില്‍ പലിശക്കുപോലും വരുമാനം തികയാതെ നട്ടം തിരിയുകയാണ് നഗരസഭ. വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഇവിടേക്ക് റോഡ് സൗകര്യം ഏര്‍പ്പെടുത്താന്‍ നഗരസഭക്ക് കഴിഞ്ഞിട്ടില്ല. മാര്‍ക്കറ്റിന്‍െറ പിന്നിലെ കടമുറികളില്‍ വാഹനങ്ങള്‍ക്കത്തൊന്‍ നിലവില്‍ സൗകര്യമില്ല. ലേല സമയത്ത് ഇതുസംബന്ധിച്ച ചോദ്യമുയര്‍ന്നെങ്കിലും നിര്‍മാണം ഉടന്‍ നടത്തുമെന്നാണ് നഗരസഭ അറിയിച്ചിരുന്നത്. ജനുവരിയില്‍ ടെന്‍ഡര്‍ നടന്നെങ്കിലും പാതയുള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ അകലെ തന്നെയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.