പത്തിരിപ്പാല: സംസ്ഥാന പാതയിലെ തണല്‍ മരങ്ങള്‍ മുറിച്ചുമാറ്റിയ നടപടിയില്‍ പത്തിരിപ്പാല പൗരസമിതി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തത്തെി. സംസ്ഥാനപാതയില്‍ ലെക്കിടി മംഗലം മേഖലയിലാണ് വന്‍ തണല്‍ മരങ്ങള്‍ വ്യാപകമായി മുറിച്ചത്. നിരവധി വഴിയോര കച്ചവടക്കാരുടേയും വാഹനയാത്രക്കാരുടേയും വിശ്രമ കേന്ദ്രങ്ങളാണിവിടെ. അപകട ഭീഷണി ഉയര്‍ത്തുന്ന മരങ്ങളുടെ കൊമ്പുകള്‍ മാത്രം വെട്ടി മാറ്റാനുള്ള കലക്ടറുടെ ഉത്തരവിന്‍െറ മറവിലാണ് കരാറുകാര്‍ വ്യാപകമായി തണല്‍ മരങ്ങള്‍ മുറിക്കുന്നത്. ലെക്കിടി പേരൂര്‍ ഗ്രാമപഞ്ചായത്തിന്‍െറയും പേരൂര്‍ ഗ്രാമപഞ്ചായത്തിന്‍െറയും വില്ളേജ് ഓഫിസിന്‍െറയും മുന്നിലാണ് ഇത്തരം സംഭവം അരങ്ങേറുന്നത്. അപകട ഭീഷണി ഉയര്‍ത്തുന്ന തണല്‍ മരങ്ങളുടെ ചില്ലകള്‍ വെട്ടി മാറ്റാനാണത്രെ കലക്ടറുടെ ഉത്തരവ്. ഇതിനുപകരം കലക്ടറുടെ നിര്‍ദേശ പ്രകാരമാണ് കരാറുകാര്‍ വലിയ തണല്‍ മരങ്ങള്‍ വെട്ടി മാറ്റുന്നതെന്ന് പൗരസമിതി നേതാക്കള്‍ ആരോപിച്ചു. ഉത്തരവ് പുനഃപരിശോധിക്കണമെന്ന് പത്തിരിപ്പാല പൗരസമിതി യോഗം മുന്നറിയിപ്പ് നല്‍കി. എ.വി.എം. റസാഖ്, സാദ്ദിഖ് പത്തിരിപ്പാല, എന്‍. അമര്‍നാഥ്, കാജ, ഹംസപ്പ, റിയാസ്, സി.പി.എ. റഹ്മാന്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.