മുങ്ങല്‍ വിദഗ്ധരത്തെി ഇന്‍ടേക് വാല്‍വിന്‍െറ അറ്റകുറ്റപ്പണി തുടങ്ങി

പാലക്കാട്: മലമ്പുഴ ഡാമില്‍നിന്ന് കുടിവെള്ളത്തിനായി പമ്പ് ചെയ്യുന്ന വെള്ളത്തില്‍ ചളി കലരുന്നത് ഒഴിവാക്കാന്‍ വിദഗ്ധ സംഘമത്തെി ഇന്‍ഡേക് വാല്‍വിന്‍െറ അറ്റകുറ്റപ്പണി തുടങ്ങി. കൊച്ചി പെരുമ്പാവൂരിലെ നീല്‍ ഡ്രൈവേഴ്സില്‍നിന്നുള്ള മൂന്നംഗ സംഘമാണ് ബുധനാഴ്ച അണക്കെട്ടിലിറങ്ങിയത്. ഏറ്റവും അടിയിലുള്ള ഇന്‍ടേക് വാല്‍വിന്‍െറ പ്രശ്നങ്ങള്‍ താല്‍ക്കാലികമായി ശരിയാക്കി. ഡാമിന്‍െറ അടിത്തട്ടില്‍ ഒമ്പതടി നിരപ്പിലുള്ള വാല്‍വ് വഴിയാണ് ചളിവെള്ളം കലരുന്നത്. വാല്‍വിന്‍െറ ഷട്ടറുകള്‍ ഭാഗികമായി പ്രവര്‍ത്തിച്ചിരുന്നത് മുങ്ങല്‍ വിദഗ്ധരുടെ സഹായത്തോടെ ഉയര്‍ത്തി ജലവിതരണം പുനരാരംഭിച്ചു. ഡാമില്‍ ഒമ്പത് അടി, 40 അടി, 60 അടി നിരപ്പുകളിലുള്ള ഇന്‍ടേക് വാല്‍വുകള്‍ വഴിയാണ് കുടിവെള്ളത്തിനായി വെള്ളമെടുക്കുന്നത്. 40 അടി നിരപ്പിലുള്ള മധ്യത്തിലുള്ള വാല്‍വ് വഴി വെള്ളം എടുക്കാന്‍ കഴിഞ്ഞാല്‍ ചളി കലരുന്നത് ഒഴിവാക്കാനാവുമെന്നതിനാല്‍ ബുധനാഴ്ച മുങ്ങല്‍ വിദഗ്ധര്‍ പ്രത്യേക കാമറയിലൂടെ അതിന്‍െറ പ്രത്യേക പരിശീലനവും നടത്തി. രാവിലെ എട്ടിനത്തെിയ വിദഗ്ധ സംഘം വൈകീട്ട് നാല് വരെ വാല്‍വുകളുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ചു. അഞ്ചരയോടെ കുടിവെള്ളം പമ്പ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.