പാലക്കാട്: അശ്വിനികുമാര്‍ എം.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര ശാസ്ത്ര-സാങ്കേതിക, പരിസ്ഥിതി, വനം പാര്‍ലിമെന്‍ററി സ്റ്റാന്‍ഡിങ് കമ്മിറ്റി നവംബര്‍ 12 മുതല്‍ 15 വരെ കൊച്ചിയിലും അഗത്തിയിലും സന്ദര്‍ശനം നടത്തും. 2015ലെ കോമ്പന്‍സേറ്ററി അഫോറസ്റ്റേഷന്‍ ഫണ്ട് ബില്‍, കേരളത്തിലെ പാരിസ്ഥിതിക പ്രശ്നങ്ങള്‍ എന്നിവ സംബന്ധിച്ച് സമിതി വിദഗ്ധരുമായും സിവില്‍ സൊസൈറ്റി സംഘടനകളുമായും സര്‍ക്കാറിതര സംഘടനകളുമായും നവംബര്‍ 14ന് കൊച്ചിയില്‍ ചര്‍ച്ച നടത്തും. വൈകുന്നേരം അഞ്ചിന് സമിതി മാധ്യമപ്രതിനിധികളുമായും ചര്‍ച്ച നടത്തും. കമ്മിറ്റി മുമ്പാകെ ഹാജരായി പാരിസ്ഥിതിക വിഷയങ്ങള്‍ സംബന്ധിച്ച തെളിവെടുപ്പില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ നവംബര്‍ 10നകം ചുവടെയുള്ള വിലാസത്തില്‍ അപേക്ഷ നല്‍കണം. വിലാസം: വി.എസ്.പി സിങ്, ജോയിന്‍റ് ഡയറക്ടര്‍, രാജ്യസഭ സെക്രട്ടേറിയറ്റ്, റൂം നമ്പര്‍ 142. ഫസ്റ്റ് ഫ്ളോര്‍ പാര്‍ലമെന്‍റ് ഹൗസ് അനക്സ്, ന്യൂഡല്‍ഹി-110001. ഫോണ്‍: 23035411. കോമ്പന്‍സേറ്ററി എഫോറസ്റ്റേഷന്‍ ബില്ലിന്‍െറ പൂര്‍ണ രൂപം രാജ്യസഭാ വെബ്സൈറ്റായ http://rajyasabha.nic.in ലെ കമ്മറ്റീസ് എന്ന ലിങ്കില്‍ ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.