പാലക്കാട്: പഠനമികവിന്‍െറ വഴിയിലെ മിടുക്കരായ നിയമപാലകര്‍ ഇനി നാടിന്‍െറ നിയമവും നാട്ടുകാരുടെ സമാധാനവും കാക്കും. ഒമ്പത് മാസക്കാലത്തെ നീണ്ട പരിശീലനത്തിന് ശേഷം സംസ്ഥാന പൊലീസ് സേനയിലെ 437 പേരാണ് പുറത്തിറങ്ങിയത്. കാക്കി വസ്ത്രവും കൈയില്‍ ലാത്തിയും തോക്കുമേന്തി തൊപ്പിയും ചൂടി ഇവര്‍ പൊലീസ് സേനക്ക് മുതല്‍കൂട്ടാവും. ബുധനാഴ്ച രാവിലെ മുട്ടിക്കുളങ്ങര കെ.എ.പി മൈതാനിയില്‍ തിങ്ങിനിറഞ്ഞ ജനങ്ങളെ സാക്ഷിയാക്കി നാല് ബറ്റാലിയനിലെ സേനാംഗങ്ങള്‍ ഒൗട്ട് പാസിങ് പരേഡ് നടത്തി. മൂന്ന് എം.ബി.എക്കാര്‍, നാല് എന്‍ജിനീയര്‍മാര്‍, എം.സി.എ, എം.എസ്.ഡബ്ള്യു നേടിയ അഞ്ച് പേര്‍, മൂന്ന് എല്‍.എല്‍.ബിക്കാര്‍, 31 ബിരുദാനന്തര ബിരുദധാരികള്‍, 30ഓളം ഡിപ്ളോമക്കാര്‍, പ്ളസ് ടുവരെ പഠിച്ച 185 പേര്‍ എന്നിവര്‍ ഇനി പൊലീസിന്‍െറ കെ.എ.പി ബറ്റാലിയനിലെ 50 പേര്‍ (തൃശൂര്‍), കെ.എ.പി രണ്ടാം ബറ്റാലിയനിലെ 212 പേര്‍ (മുട്ടിക്കുളങ്ങര), അടൂരിലെ മൂന്നാം ബറ്റാലിയനിലെ 75 പേര്‍, പ്രത്യേക സായുധ സേനയിലെ (എസ്.എ.പി) 102 പേര്‍ എന്നിവരുടെ പാസിങ്ഒൗട്ട് പരേഡാണ് നടന്നത്. ആദ്യം കെ.എ.പി മൂന്നാമത് ബറ്റാലിയന്‍, തുടര്‍ന്ന് കെ.എ.പി രണ്ട്, കെ.എ.പി ഒന്ന്, സ്പെഷല്‍ ആര്‍ട്സ് പൊലീസ്, ഐ.ജി.പി എ ബറ്റാലിയന്‍, എ.ഡി.ജി.പി എ ബറ്റാലിയന്‍ എന്നിവര്‍ പരേഡ് നടത്തി. കമാന്‍ഡന്‍റുമാരായ സി.എ. റോബര്‍ട്ട്, യു. ഷറഫുദ്ദീന്‍, വി. സുനില്‍കുമാര്‍, പി.എ. അബ്ദുല്‍ റസാഖ്, വിജയകുമാര്‍, എ.ഡി.ജി.പി ഋഷിരാജ് സിങ്, ഡി.ജി.പി ടി.പി. സെന്‍കുമാര്‍ എന്നിവര്‍ അഭിവാദ്യം സ്വീകരിച്ചു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല മുഖ്യാതിഥിയായിരുന്നു. പരേഡ് കമാന്‍ഡന്‍റുമാരായ റിപ്പോ ട്രെയ്നിങ് പൊലീസ് കോണ്‍സ്റ്റബ്ള്‍ കെ.എ.പി രണ്ടിലെ എന്‍.ഡി. ശ്രീലാല്‍, മുഹമ്മദ് സന്‍ഫീര്‍ എന്നിവരും പങ്കെടുത്തു. വിവിധ മേഖലകളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ആര്‍. വിനു, വിനീഷ് കെ. നാരായണന്‍, ലിജിന്‍, അനീഷ്, ശ്യാം ചെമ്പകം, ആര്‍. സിറാജ്, ശ്രീലാല്‍, വേണുഗോപാല്‍, വിപിന്‍, കെ. ചന്ദ്രന്‍ തുടങ്ങിയവര്‍ക്ക് മന്ത്രി രമേശ് ചെന്നിത്തല ട്രോഫികള്‍ സമ്മാനിച്ചു. ജില്ലാ കലക്ടര്‍ പി. മേരിക്കുട്ടി, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ടി.എന്‍. കണ്ടമുത്തന്‍, ഡി.സി.സി പ്രസിഡന്‍റ് സി.വി. ബാലചന്ദ്രന്‍, മുന്‍ എം.പി വി.എസ്. വിജയരാഘവന്‍ എന്നിവരും പരേഡ് വീക്ഷിക്കാനത്തെി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.