പാലക്കാട്: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ജീവനക്കാര്‍ക്ക് ഡ്യൂട്ടി നല്‍കിയതില്‍ അപാകത. സര്‍വിസ് കുറഞ്ഞവരും താഴ്ന്ന തസ്തികയിലുള്ളവരും പ്രിസൈഡിങ് ഓഫിസര്‍മാരായപ്പോള്‍ കൂടുതല്‍ സര്‍വിസുള്ള ഉയര്‍ന്ന തസ്തികക്കാര്‍ ഒന്നാം പോളിങ് ഓഫിസര്‍മാരായാണ് നിയമിക്കപ്പെട്ടത്. എസ്.എസ്.എ പദ്ധതിയില്‍ സി.ആര്‍.സി കോഓഡിനേറ്റര്‍മാരായി ജോലി ചെയ്തുവരുന്നവര്‍ക്കാണ് പ്രിസൈഡിങ് ഓഫിസര്‍ നിയമനം ലഭിച്ചിരിക്കുന്നത്. വിദ്യാലയങ്ങളില്‍ കുട്ടികളുടെ എണ്ണക്കുറവുമൂലം ജോലി നഷ്ടപ്പെട്ട പ്രൊട്ടക്ഷന്‍ അര്‍ഹതയില്ലാത്ത അധ്യാപകരാണ് സി.ആര്‍.സികളില്‍ സി.ആര്‍.സി കോഓഡിനേറ്റര്‍മാരായി പ്രവര്‍ത്തിച്ചുവരുന്നത്. കുറഞ്ഞ സര്‍വിസുള്ളവരാണ് ഭൂരിഭാഗവും. ഇതുവരെ തെരഞ്ഞെടുപ്പ് ഡ്യൂട്ടി ചെയ്തിട്ടില്ലാത്തവര്‍ വരെ കോഓഡിനേറ്റര്‍മാരായുണ്ട്. അതേസമയം, സെലക്ഷന്‍ ഗ്രേഡ് വാങ്ങിയവരും ഗസറ്റഡ് തസ്തികയിലേക്കുള്ള ഉദ്യോഗക്കയറ്റത്തിലത്തെിയവരും ഒന്നാം പോളിങ് ഓഫിസര്‍മാരായാണ് നിയമിക്കപ്പെട്ടിരിക്കുന്നത്. പലതവണ തെരഞ്ഞെടുപ്പ് ഡ്യൂട്ടി ചെയ്ത് പരിചയമുള്ള ഇവര്‍ തസ്തികയിലും ശമ്പള സ്കെയിലിലും സര്‍വിസിലും ഉയര്‍ന്നു നില്‍ക്കുന്നവരുമാണ്. യോഗ്യതയും പരിചയവും കുറഞ്ഞവര്‍ക്കു കീഴില്‍ മന$പ്രയാസത്തോടെ ജോലി ചെയ്യേണ്ടി വരുമെന്ന വിമര്‍ശമാണ് ജീവനക്കാരില്‍ നിന്നുയരുന്നത്. ഇ-ഡ്രോപ് വഴി ജീവനക്കാരുടെ വിവരശേഖരണം നടത്തിയതാണ് ഈ വൈരുധ്യത്തിന് കാരണമെന്ന് പറയപ്പെടുന്നു. വെബ്സൈറ്റില്‍ തസ്തിക തെരഞ്ഞെടുപ്പ് ചേര്‍ത്തതില്‍ പിഴവ് പറ്റിയതാകാമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.