കല്ലടിക്കോട്: കനാല്‍തീര പ്രദേശങ്ങളില്‍ കൃഷിക്ക് പ്രിയമേറുന്നു. തച്ചമ്പാറ ഗ്രാമപഞ്ചായത്തിലെ മുതുകുര്‍ശ്ശിയില്‍ കാഞ്ഞിരപ്പുഴ കനാല്‍ തീരത്താണ് വൈവിധ്യമാര്‍ന്ന കൃഷിരീതികള്‍ നാട്ടിന്‍പുറത്തുകാര്‍ സ്വീകരിച്ചുവരുന്നത്. കാഞ്ഞിരപ്പുഴ ഡാമിന്‍െറ സമീപ സ്ഥലങ്ങളിലാണ് നാനാതരം പച്ചക്കറികളും വാഴകൃഷിയും ഇറക്കിയിട്ടുള്ളത്. നേരത്തെ കുടുംബശ്രീ അയല്‍കൂട്ടങ്ങളാണ് ഇത്തരം കൃഷിരീതികള്‍ നേരിട്ട് നടത്തിയതെങ്കില്‍ ഇപ്പോള്‍ അയല്‍പക്കക്കാര്‍ സംഘം ചേര്‍ന്നാണ് ഇത്തരം കൃഷികള്‍ ഇറക്കുന്നത്. കാര്‍ഷിക ജലസേചനത്തിനുള്ള ജലലഭ്യത ഉപയോഗപ്പെടുത്താനുള്ള സൗകര്യം ഈ മേഖലയിലെ കര്‍ഷകര്‍ക്ക് ഏറെ ഗുണകരമാവുകയാണ്. ഒൗദ്യേഗികതലത്തില്‍ മികച്ച ഉപദേശ നിര്‍ദേശങ്ങളും ഇതിനായി കര്‍ഷകര്‍ക്ക് കിട്ടുന്നു. സര്‍ക്കാര്‍ സഹായങ്ങളുടെ തോത് ചെറുകിട കര്‍ഷകര്‍ക്കും ഉറപ്പ് വരുത്തിയാല്‍ ജൈവ കാര്‍ഷിക മേഖലക്ക് ഇത്തരം കൃഷിരീതികള്‍ മുതല്‍കൂട്ടാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.