വരമ്പുടച്ച് വാര്‍ക്കല്‍ അപൂര്‍വതയായി

കുഴല്‍മന്ദം: മാറുന്ന കാലഘട്ടത്തില്‍ അന്യം നിന്നുപോകുന്ന കൃഷിപ്പണികള്‍ അപൂര്‍വ കാഴ്ചയാവുന്നു. ജില്ലയില്‍ നിലനിന്നിരുന്ന പല പ്രാചീന കൃഷിരീതികളും ഇല്ലാതാവുകയോ പരിഷ്കൃതപ്പെടുകയോ ചെയ്തു. അത്തരത്തില്‍ ഒന്നാണ് വരമ്പ് ഉടച്ച് വാര്‍ക്കല്‍. ഞണ്ടുകളും മറ്റ് ജീവികളും വരമ്പുകളില്‍ ഉണ്ടാക്കുന്ന ചാലുകളും, കുഴികളും വെട്ടിയടച്ച് ആവശ്യാനുസരണം വെള്ളം കെട്ടിനില്‍ക്കാനുള്ള സൗകര്യത്തിനുമായാണ് വരമ്പ് ഉടച്ച് മാടുന്നത്. ആദ്യകാലങ്ങളില്‍ പാടവരമ്പ് നെല്‍പാടത്തിന്‍െറ അതിര്‍ത്തികള്‍ മാത്രമായിരുന്നില്ല. ജനങ്ങള്‍ക്ക് സഞ്ചരിക്കാനുള്ള വഴികള്‍കൂടിയായിരുന്നു. ഒന്നാംവിള കൊയ്ത്ത് കഴിഞ്ഞാണ് വരമ്പുകളില്‍ പണിതുടങ്ങുന്നത്. പാടത്തിന്‍െറ വിസ്തൃതിക്കനുസരിച്ച് ഇത്തരം പണികള്‍ ആഴ്ചകള്‍ നീണ്ടുനില്‍ക്കുമായിരുന്നു. പണികഴിഞ്ഞ ഇത്തരം വരമ്പുകളില്‍ പയര്‍, മുതിര, ചെറുപയര്‍, ഉഴുന്ന് തുടങ്ങിയവ വിതച്ച് വിളവെടുക്കുന്നതും പതിവാണ്. എന്നാല്‍, മാറുന്ന കാലട്ടത്തില്‍ ഇവക്ക് മാറ്റം ഉണ്ടായി. ഇന്ന് വരമ്പുകള്‍ അതിര്‍ത്തി നിര്‍ണയഘടകള്‍ മാത്രമായി മാറി. കൃഷി ലാഭകരമല്ലാത്തതും ഇത്തരം പണികളിലെ മുതല്‍ മുടക്കില്‍നിന്ന് കര്‍ഷകര്‍ പിന്‍വാങ്ങിയെങ്കിലും അപൂര്‍വമായി ഇത്തരം പണികള്‍ ഇന്നും നടക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.