നിര്‍ധന കുടുംബത്തിന് സൗജന്യമായി വൈദ്യുതി; ജീവനക്കാരുടെ വാര്‍ഷികാഘോഷം വേറിട്ടതായി

വണ്ടിത്താവളം: നിര്‍ധന കുടുംബത്തിന് സൗജന്യമായി വൈദ്യുതിയത്തെിച്ച് കെ.എസ്.ഇ.ബി ജീവനക്കാരുടെ വാര്‍ഷികാഘോഷം. വീടിന്‍െറ നിര്‍മാണം കഴിഞ്ഞ് സാമ്പത്തിക പ്രതിസന്ധി മൂലം വയറിങ് ചെയ്യാന്‍ ബുദ്ധിമുട്ടി മണ്ണെണ്ണ വിളക്കിന്‍െറ വെട്ടത്തില്‍ കഴിയുകയായിരുന്ന കുടുംബത്തിനാണ് കെ.എസ്.ഇ.ബി ജീവനക്കാര്‍ സൗജന്യമായി വൈദ്യുതി എത്തിച്ചത്. കെ.എസ്.ഇ.ബി വണ്ടിത്താവളം ഓഫിസിന്‍െറ ഒന്നാം വാര്‍ഷികത്തില്‍ പട്ടഞ്ചേരി പഞ്ചായത്തിലെ പുള്ളിമാന്‍ചള്ള പൊന്നുച്ചാമിയുടെ വീട്ടിലേക്കാണ് വെളിച്ചം എത്തിച്ചത്. ആഘോഷത്തിനുള്ള ചെലവുകള്‍ ഒഴിവാക്കി കെട്ടിടം പൂര്‍ണമായി വയറിങ് നടത്തി. കണക്ഷനുള്ള ചെലവും ജീവനക്കാര്‍ വഹിച്ചു. ചീഫ് എന്‍ജിനീയര്‍ കുമാരന്‍ സ്വിച്ച് ഓണ്‍ ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.