ഉണങ്ങിയ പനകള്‍ വൈദ്യുതി ലൈനുകള്‍ക്ക് ഭീഷണി

മാങ്കുറുശ്ശി: വൈദ്യുതി ലൈനിനിടയിലുള്ള പനകള്‍ വെട്ടിമാറ്റണമെന്ന പരിസരവാസികളുടെ ആവശ്യം ഇനിയും നടപ്പായില്ല. മാങ്കുറുശ്ശി അത്താണി പറമ്പിലെ കനാല്‍ റോഡിലെ ഇരുപതോളം പനകളാണ് വൈദ്യുതി ലൈനിന് ഭീഷണി ഉയര്‍ത്തുന്നത്. സമീപം നിരവധി കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. പനംപട്ട വീണ് പലപ്പോഴും വൈദ്യുതി ലൈന്‍ പൊട്ടിത്തെറിച്ച് കത്താറുണ്ടെന്ന് സമീപവാസികള്‍ പറയുന്നു. പലപ്പോഴും ഭീതിയോടെയാണ് കുടുംബങ്ങള്‍ കഴിഞ്ഞുകൂടുന്നത്. ദ്രവിച്ചതും ഉണങ്ങിയതുമായ ഒട്ടനവധി പനകള്‍ വീഴാന്‍ സാധ്യതയുണ്ട്. നിരവധി യാത്രക്കാരും വിദ്യാര്‍ഥികളും ഈ വഴിയിലൂടെയാണ് യാത്ര. പന വെട്ടിമാറ്റണമെന്നാവശ്യപ്പെട്ട് സമീപവാസികള്‍ കലക്ടര്‍ക്കും പൊതുമരാമത്തിനും പരാതി നല്‍കിയിരുന്നുവെങ്കിലും ഇതുവരെ നടപടിയുണ്ടായിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.