ആനക്കര: ഒറ്റനോട്ടത്തില്‍ മുറിയെന്നു തോന്നില്ല. കാലിത്തൊഴുത്തിന് സമം. ഇടുങ്ങിയ, വായുസഞ്ചാരം കുറഞ്ഞ ഇവിടെ താമസിക്കുന്നത് 19 പേര്‍. എന്നാല്‍, വന്‍ തുകയാണ് ഇവരില്‍നിന്ന് വാടകയായി ഈടാക്കുന്നത്. കേരളത്തിലെ ഇതരസംസ്ഥാന തൊഴിലാളികളികളുടെ പൊതു അവസ്ഥയിതാണ്. സംസ്ഥാനത്ത് വോട്ടു ബാങ്കായി മാറാത്തിടത്തോളം കാലം ഇവരുടെ ജീവിതം ഇങ്ങനെയൊക്കെ തന്നെയാകുമെന്നാണ് അനുഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നത്. പകര്‍ച്ചവ്യാധി പടരാന്‍ സാധ്യതയേറെയാണ് ഇവിടത്തെ ജീവിതരീതി. പാചകവും ഭക്ഷണം കഴിക്കലും ഉറക്കവുമെല്ലാം ഈ മുറിയില്‍ തന്നെ. പ്രാഥമികാവശ്യങ്ങള്‍ നിറവറ്റാന്‍ പരിമിതമായ ഇടമേയുള്ളൂ. കുറ്റിപ്പാല ഒരു ലോഡ്ജില്‍ താമസം ദുരിതമാണന്ന് ബോധ്യപ്പെട്ട അധികൃതര്‍ കെട്ടിട ഉടമക്ക് നോട്ടീസ് നല്‍കി. മഴ വെള്ളം ഊര്‍ന്നിറങ്ങുന്ന ഒറ്റ മുറിയില്‍ തിങ്ങി ഞെരുങ്ങി 19 പേരാണ് താമസിച്ചിരുന്നത്. പാലക്കാട്, മലപ്പുറം ജില്ലാ അതിര്‍ത്തി പ്രദേശങ്ങളില്‍ കൃഷിപ്പണിക്ക് ഒഡീഷയില്‍നിന്ന് എത്തിയവരാണ് ഇവിടെ പീഡിപ്പിക്കപ്പെടുന്നത്. തകര്‍ന്ന കെട്ടിടത്തില്‍ ശൗച്യാലയം പോലുമില്ല സമീപത്ത് പറമ്പില്‍ കുഴികെട്ടി ടാര്‍പ്പായ ഉപയോഗിച്ച് മറച്ചാണ് ഇതിനുള്ള സൗകര്യം ഉണ്ടാക്കിയിരിക്കുന്നത്. ക്രിമിനല്‍ പശ്ചാത്തലമുള്ളവരും ഇതരസംസ്ഥാനക്കാരിലുണ്ട്. ഇതര സംസ്ഥാനക്കാര്‍ വന്നാല്‍ അതത് പൊലീസ് സ്റ്റേഷനുകളില്‍ മുഴുവന്‍ വിവരങ്ങളും നല്‍കിയശേഷമേ താമസിക്കാന്‍ ഇടം നല്‍കാവൂ എന്നതാണ് നിയമം. എന്നാല്‍, ഇത് പാലിക്കപ്പെടുന്നില്ല. പട്ടാമ്പിയിലും പരിസരത്തും വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന കൊലപാതകങ്ങളില്‍ ഇതരസംസ്ഥാന തൊഴിലാളികളാണ് പിടിക്കപ്പെട്ടത്. കഴിഞ്ഞദിവസം കുറ്റിപ്പാലയില്‍ അധികൃതര്‍ നടത്തിയ പരിശോധനയില്‍ നിരോധിത പാന്‍മസാലകള്‍ പിടിച്ചെടുത്തു. രണ്ടുപേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.