വടക്കഞ്ചേരി: വടക്കേഞ്ചരി-മണ്ണുത്തി ദേശീയപാത നിര്‍മാണത്തിലെ സ്തംഭനാവസ്ഥ പരിഹരിക്കാന്‍ തിരുവനന്തപുരത്ത് ബുധനാഴ്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സന്നിധ്യത്തില്‍ ചര്‍ച്ച നടക്കും. ചര്‍ച്ചയില്‍ പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ്, സി.എന്‍. ജയദേവന്‍ എം.പി, തേറമ്പില്‍ രാമകൃഷ്ണന്‍ എം.എല്‍.എ, എം.പി. വിന്‍സെന്‍റ് എം.എല്‍.എ, ദേശീയപാത അതോറിറ്റി അധികൃതര്‍, കരാര്‍ കമ്പനി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും. കഴിഞ്ഞ ഏതാനും മാസങ്ങളായി ദേശീയപാത പ്രവൃത്തി ഇഴഞ്ഞാണ് നീങ്ങുന്നത്. 2010ല്‍ തുടങ്ങിയ പ്രവൃത്തി ഇനിയും പൂര്‍ത്തിയായിട്ടില്ല. കെ.എം.സി എന്ന കമ്പനിയാണ് 28 കിലോമീറ്റര്‍ വരുന്ന ആറുവരി പാതയുടെ പ്രവൃത്തി ഏറ്റെടുത്തത്. തൊഴിലാളിക്കും കമ്പനി ജീവനക്കാര്‍ക്കും ക്വാറി ഉടമകള്‍ക്കും ടിപ്പര്‍, ജെ.സി.ബി ഉടമകള്‍ക്കും ലക്ഷങ്ങളുടെ കുടിശ്ശികയുള്ളതിനാല്‍ ഇവര്‍ സമരത്തിലാണ്. ഉത്തരേന്ത്യന്‍ തൊഴിലാളികളാണ് കൂടുതലും. ബുധനാഴ്ച നടക്കുന്ന ചര്‍ച്ചയില്‍ 2017വരെ കെ.എം.സിക്ക് കരാര്‍ നീട്ടിക്കൊടുക്കാന്‍ സാധ്യതയുണ്ട്. അടിയന്തരമായി ബാങ്ക് വായ്പയും ലഭിക്കാന്‍ നടപടി ഉണ്ടാകുമെന്ന് അറിയുന്നു. റോഡുകള്‍ എല്ലാം കുണ്ടും കുഴിയുമായി ഗതാഗതം ദുര്‍ഘടം പിടിച്ച നിലയിലാണ്. ഉടന്‍ കുഴികള്‍ അടച്ച് ഗതാഗതയോഗ്യമാക്കണമെന്ന ആവശ്യം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.