പാലക്കാട്: ജില്ലയില്‍ കോണ്‍ഗ്രസ്-മുസ്ലിം ലീഗ് പോര് ഒഴിവാക്കാനുള്ള യു.ഡി.എഫ് ചര്‍ച്ച ഫലപ്രാപ്തിയിലത്തെിയില്ല. വ്യാഴാഴ്ച വീണ്ടും ചര്‍ച്ച നടക്കും. അയിലൂര്‍, അനങ്ങനടി, നെല്ലായ, കരിമ്പ, കരിമ്പുഴ ഗ്രാമപഞ്ചായത്തുകളിലാണ് ലീഗ്-കോണ്‍ഗ്രസ് അസ്വാരസ്യം നിലനില്‍ക്കുന്നത്. തരൂര്‍ നിയോജക മണ്ഡലത്തിലെ ചില പ്രദേശങ്ങളിലും ഇരുപാര്‍ട്ടകളും ഐക്യത്തിലല്ല. തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് മുന്നണിയിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടത്തൊന്‍ ജില്ലാതലത്തില്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. ഇതിന്‍െറ ഭാഗമായി തിങ്കളാഴ്ച ഡി.ഡി.സി ഓഫിസില്‍ ഡി.സി.സി പ്രസിഡന്‍റ്് സി.വി. ബാലചന്ദ്രന്‍, യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ എ. രാമസ്വാമി, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്‍റ് സി.എ.എം.എ. കരീം, ജനറല്‍ സെക്രട്ടറി കളത്തില്‍ അബ്ദുല്ല എന്നിവരുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടന്നെങ്കിലും പൂര്‍ണമായും അനുരഞ്ജനമായില്ല. ഏതാനും പഞ്ചായത്തുകളില്‍ വെടിനിര്‍ത്തലിന് ധാരണയായെങ്കിലും പ്രശ്നങ്ങള്‍ പൂര്‍ണമായി പറഞ്ഞുതീര്‍ക്കാന്‍ വ്യാഴാഴ്ച രണ്ടാംവട്ട ചര്‍ച്ച വെച്ചിരിക്കുകയാണ്. ലീഗ്-കോണ്‍ഗ്രസ് തര്‍ക്കംമൂലം ചില പഞ്ചായത്തുകളില്‍ സീറ്റ് ചര്‍ച്ച വഴിമുട്ടിയിരിക്കുകയാണ്. വ്യാഴാഴ്ച രാവിലെ പത്തിന് മുസ്ലിം ലീഗ് ജില്ലാ നേതൃയോഗം ശിഹാബ് തങ്ങള്‍ സ്മാരക മന്ദിരത്തില്‍ നടക്കും. ജില്ലാ ഭാരവാഹികള്‍, നിയോജക മണ്ഡലം സെക്രട്ടറിമാര്‍, പ്രസിഡന്‍റുമാര്‍ എന്നിവര്‍ സംബന്ധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.