സുരക്ഷാ പരിശോധന: പ്രശ്നങ്ങള്‍ കണ്ടത്തെിയിട്ടില്ളെന്ന് റെയില്‍വേ

കൊല്ലങ്കോട്: പാലക്കാട്-പൊള്ളാച്ചി പാതയില്‍ റെയില്‍വേ സുരക്ഷാ പരിശോധനയില്‍ ആദ്യദിവസത്തെ പരിശോധനയില്‍ കാര്യമായ പ്രശ്നങ്ങളൊന്നും കണ്ടത്തെിയിട്ടില്ളെന്ന് അധികൃതര്‍ വ്യക്തമാക്കി. റെയില്‍വേ കണ്‍സ്ട്രക്ഷന്‍ വിഭാഗം നിര്‍മിച്ച പുതിയ ട്രാക്ക് സര്‍വിസിന് യോഗ്യമാണോ എന്നാണ് സുരക്ഷാ കമീഷണര്‍ പരിശോധിക്കുന്നത്. ട്രാക്ക് പരിശോധനക്ക് ശേഷമേ എത്ര കിലോമീറ്റര്‍ വേഗതയില്‍ ട്രെയിന്‍ സര്‍വിസ് നടത്താന്‍ കഴിയൂവെന്ന് തീരുമാനിക്കൂ. ഇക്കാര്യം സുരക്ഷാ കമീഷണര്‍ റെയില്‍വേ ബോര്‍ഡിനെ അറിയിക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കമീഷണറുടെ അനുമതി ലഭിച്ചാല്‍ ഒരു മാസത്തിനകം റെയില്‍ സര്‍വിസ് ആരംഭിക്കും. പാത പരിശോധനക്കത്തെിയ വിദഗ്ധ സംഘത്തെ പുഷ്പഹാരമണിയിച്ചാണ് കൊല്ലങ്കോട്ട് നാട്ടുകാര്‍ സ്വീകരിച്ചത്. ഊട്ടറ-കൊല്ലങ്കോട് ബസ് റെയില്‍ പാസഞ്ചേഴ്സ് അസോസിയേഷന്‍െറ ഭാരവാഹികളുടെ നേതൃത്വത്തിലാണ് നാട്ടുകാര്‍ സുരക്ഷാ കമീഷണറെ സ്വീകരിച്ചത്. ട്രോളികളില്‍ വന്നിറങ്ങിയ സംഘത്ത അസോസിയേഷന്‍ രക്ഷാധികാരി വെങ്കടേഷ് മുരുകന്‍ പുഷ്പഹാരമണിയിച്ചു. മധുരപലഹാരം വിതരണം ചെയ്തു. തൊഴിലാളി യൂനിയന്‍ പ്രവര്‍ത്തകരും ഉദ്യോഗസ്ഥ സംഘത്തിന് അഭിവാദ്യമര്‍പ്പിക്കാന്‍ എത്തിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.