ആലത്തൂര്‍: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതോടെ രാഷ്ട്രീയ പാര്‍ട്ടികള്‍ അനുയോജ്യരായ വനിതാ സ്ഥാനാര്‍ഥികള്‍ക്കായി കച്ചയും മുണ്ടും മുറുക്കി പോര്‍ക്കളത്തിലിറങ്ങി. അങ്കണവാടി പ്രവര്‍ത്തകര്‍, കുടുംബശ്രീ, സി.ഡി.എസ്, എസ്.ഡി.എസ്, ഇന്‍ഷുറന്‍സ് ആശാ പ്രവര്‍ത്തകര്‍ എന്നിവരിലേക്കാണ് അന്വേഷണം. പഞ്ചായത്തുതലത്തില്‍ തൊഴിലുറപ്പ് ജോലികളുടെ മേല്‍നോട്ടം വഹിക്കുന്നവരെന്ന നിലയിലാണ് സി.ഡി.എസ്, എ.ഡി.എസുകാര്‍ക്ക് പ്രാധാന്യം. കൂടുതല്‍ സ്ഥാനാര്‍ഥികള്‍ വരികയാണെങ്കില്‍ കുറഞ്ഞ വോട്ട് നേടിയാല്‍ പോലും വിജയിക്കാനാവുമെന്നതും ഇവര്‍ക്ക് അനുകൂലമാണ്. പൊതുജനസമ്പര്‍ക്കം കൂടുതലുള്ളതാണ് അങ്കണവാടി പ്രവര്‍ത്തകര്‍ക്കും ഇന്‍ഷുറന്‍സ് പ്രവര്‍ത്തകര്‍ക്കുമുള്ള അനുകൂല ഘടകം. അങ്കണവാടി പ്രവര്‍ത്തകര്‍ക്കും ആശാ വര്‍ക്കര്‍മാര്‍ക്കും മത്സരിക്കാമെന്ന് കമീഷന്‍െറ അറിയിപ്പ് വന്നതോടെ ഇവര്‍ക്കാണ് മുന്തിയ പരിഗണന നല്‍കുന്നത്. എല്ലാ പാര്‍ട്ടികളും സാധ്യതയുള്ള വനിതകളെ കണ്ടത്തൊനുള്ള അന്വേഷണത്തിലാണ്. നാട്ടിലെ വിവിധ തലങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അധികാര കേന്ദ്രങ്ങളിലേക്ക് കയറാനുള്ള സാധ്യതയുമാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടെ കൈവന്നിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.